

ചെന്നൈ : പ്രശസ്ത തമിഴ് കവിയും ഗാനരചയിതാവും നോവലിസ്റ്റുമായ ആർ വൈരമുത്തുവിന് 2025 ലെ ജ്ഞാനപീഠം പുരസ്കാരം. തമിഴ് സാഹിത്യത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. പുരസ്കാരത്തിന് അർഹനാകുന്ന തമിഴ്നാട്ടിൽ നിന്നുള്ള മൂന്നാമത്തെ സാഹിത്യകാരനാണ് വൈരമുത്തു. മികച്ച ഗാനരചയിതാവിനുള്ള ദേശീയ അവാർഡ് ഏഴ് പ്രാവശ്യവും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട് .
ഭാരതിരാജയുടെ നിഴല്‍കള്‍ എന്ന ചിത്രത്തിലൂടെ 1980 ലാണ് വൈരമുത്തു തമിഴ് ചലച്ചിത്രലോകത്തേക്ക് പ്രവേശിക്കുന്നത്. 50 ലേറെ വര്‍ഷത്തെ ചലച്ചിത്ര ജീവതത്തിനിടയില്‍ 7,500 ല്‍ അധികം പാട്ടുകളും കവിതകളും അദ്ദേഹം എഴുതി. ഏഴ് ദേശീയ അവാര്‍ഡുകളും ആറ് സംസ്ഥാന പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. പത്മശ്രീ, പത്മഭൂഷണ്‍, സാഹിത്യ അക്കാദമി അവാര്‍ഡ് എന്നിവയും അദ്ദേഹത്തെ തേടിയെത്തി.
അതേസമയം ഗാനരചയിതാവ് വൈരമുത്തുവിനെതിരെ 2018ൽ ട്വിറ്ററിലൂടെ ചിന്മയി മീ ടൂ ആരോപണം ഉന്നയിച്ചിരുന്നു. 2005-ല്‍ വീഴമറ്റം എന്ന സംഗീതപരിപാടിക്കായി സ്വിറ്റ്സര്‍ലന്‍ഡിലെത്തിയപ്പോള്‍ വൈരമുത്തു തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് ചിന്മയി പറഞ്ഞിരുന്നത്. എന്നാൽ ഈ ആരോപണങ്ങളെല്ലാം വൈരമുത്തു നിഷേധിച്ചു. സിനിമാ ലോകത്ത് മീ ടൂ ആരോപണങ്ങളുന്നയിച്ച് രംഗത്തുവന്ന തുടക്കകാല വ്യക്തികളിലൊരാളായിരുന്നു ചിന്മയി.
Content Highlight : Tamil poet, lyricist and novelist R. Vairamuthu to be conferred with the 2025 Jnanpith Award.The award is given in recognition of contributions to Tamil literature.