പശ്ചിമ ഡല്‍ഹിയിൽ ബുള്‍ഡോസര്‍ രാജ്; ഉത്തം നഗര്‍ കൊലക്കേസ് പ്രതിയുടെ വീട് ഇടിച്ച് തകര്‍ത്തു

ഹോളി ദിനത്തില്‍ ഉത്തം നഗറില്‍ നടന്ന കൊലപാതക കേസിലെ മുഖ്യ പ്രതി ആകാശിന്റെ വീടാണ് തകര്‍ത്തത്

പശ്ചിമ ഡല്‍ഹിയിൽ ബുള്‍ഡോസര്‍ രാജ്; ഉത്തം നഗര്‍ കൊലക്കേസ് പ്രതിയുടെ വീട് ഇടിച്ച് തകര്‍ത്തു
dot image

ന്യൂഡല്‍ഹി: പശ്ചിമ ഡല്‍ഹിയിൽ ബുള്‍ഡോസര്‍ രാജുമായി അധികൃതര്‍. കൊലക്കേസ് പ്രതിയുടെ വീട് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഇടിച്ച് നിരത്തി. ഹോളി ദിനത്തില്‍ ഉത്തം നഗറില്‍ നടന്ന കൊലപാതക കേസിലെ മുഖ്യ പ്രതി ആകാശിന്റെ വീടാണ് തകര്‍ത്തത്.

വീട് അനധികൃതമായി കെട്ടിയതാണെന്ന് കാണിച്ചാണ് ശനിയാഴ്ച ഉച്ചയോടെ അധികൃതര്‍ തകര്‍ത്തത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ വലിയ പൊലീസ് സന്നാഹത്തിന്റെ അകമ്പടിയോടെയാണ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്. തുടർന്ന് ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് കെട്ടിടം തകര്‍ക്കുകയായിരുന്നു.കെട്ടിടത്തിന്റെ മൂന്ന് നിലകളും പൂര്‍ണമായും ഇടിച്ച് നിരത്തി. കെട്ടിടം പൊളിക്കുന്ന സമയത്ത് പ്രദേശത്ത് സംഘര്‍ഷ സാധ്യത നിലനിന്നിരുന്നതിനാല്‍ കനത്ത സുരക്ഷ പൊലീസ് ഒരുക്കിയിരുന്നു.

കഴിഞ്ഞ ആഴ്ചയാണ് ഉത്തം നഗറില്‍ നടന്ന തര്‍ക്കത്തിനിടെ ഒരു യുവാവ് ദാരുണമായി കൊല്ലപ്പെട്ടത്. വ്യക്തിപരമായ പ്രശ്നങ്ങളെ തുടർന്നുണ്ടായ തര്‍ക്കത്തിന് പിന്നാലെ ആകാശും കൂട്ടാളികളും ചേര്‍ന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. പിന്നാലെ പ്രദേശത്ത് വലിയ പ്രതിഷേധം ഉടലെടുത്തിരുന്നു. സംഭവത്തിന് പിന്നാലെ ആകാശിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

മുൻകൂട്ടി നോട്ടീസ് നൽകിയ ശേഷമുള്ള അനധികൃത നിർമാണങ്ങൾക്കെതിരെയുള്ള സ്വാഭാവിക നടപടിയാണെന്നാണ് എംസിഡി ഉദ്യോഗസ്ഥർ വിശദീകരിക്കുന്നത്.

Content Highlights: uttam nagar case accused house demolished with bulldozer

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us