

ലണ്ടന്‍: ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലുകള്‍ക്ക് നേരെ ആക്രമണങ്ങളും സ്‌ഫോടനങ്ങളും തുടരുന്നതിനിടെ, പ്രദേശത്തെ സമുദ്ര ജീവജാലങ്ങള്‍ക്കും പരിസ്ഥിതിക്കും നേരിടുന്ന കടുത്ത ഭീഷണി ലോകശ്രദ്ധയില്‍ കൊണ്ടുവരാന്‍ സാഹസിക നീന്തലുമായി ബ്രിട്ടീഷ് അത്ലറ്റും എന്‍ഡ്യൂറന്‍സ് സ്വിമ്മറുമായ ലൂയിസ് പ്യൂഗ് (Lewis Pugh). ഐക്യരാഷ്ട്രസഭയുടെ സമുദ്ര വിഭാഗം ഗുഡ് വില്‍ അംബാസഡറായ (UNEP Patron of the Oceans) 56കാരനായ ലൂയിസ് പ്യൂഗ്, ഒമാന്റെ മുസന്ദം ഉപദ്വീപിന്റെ തെക്കേ മുനമ്പില്‍ നിന്ന് ആരംഭിച്ച് ഹോര്‍മുസ് കേപ്പ് ചുറ്റി മൂന്ന് ദിവസങ്ങളിലായി 15 കിലോമീറ്റര്‍ (9.3 മൈല്‍) ദൂരമാണ് നീന്തിയത്. യുദ്ധം ആരംഭിച്ചതിന് ശേഷം അപകടകരമായ ഈ സമുദ്രപാതയിലൂടെ ദീര്‍ഘദൂര നീന്തല്‍ നടത്തുന്ന ആദ്യ വ്യക്തിയാണ് അദ്ദേഹം.
I have just completed a three-day swim through the Strait of Hormuz. I went there to bring attention to the devastating environmental cost of war.Associated Press has published the first account of the swim. Please read it, and help share it.https://t.co/qfxN1qLPZ3Photos: Kelvin Trautman / Lewis Pugh Foundation#HormuzSwim
— Lewis Pugh (@LewisPugh) November 21, 2026
തകര്‍ന്ന ടാങ്കറുകളില്‍ നിന്ന് ചോരുന്ന ക്രൂഡ് ഓയിലും രാസവസ്തുക്കളും ദീര്‍ഘകാലത്തേക്ക് പ്രദേശത്തെ സമുദ്ര ജീവജാലങ്ങള്‍ക്കും തീരദേശങ്ങള്‍ക്കും പവിഴപ്പുറ്റുകള്‍ക്കും കണ്ടല്‍ക്കാടുകള്‍ക്കും കടുത്ത ഭീഷണിയാണെന്ന് പ്യൂഗ് മുന്നറിയിപ്പ് നല്‍കുന്നു. ഈ പരിസ്ഥിതി നാശം പൂര്‍ണമായി മാറ്റിയെടുക്കാന്‍ പതിറ്റാണ്ടുകള്‍ വേണ്ടിവരും. അപകടകരമായ ഈ സാഹചര്യത്തിലും ഡോള്‍ഫിനുകള്‍ തന്നെ പിന്തുടരുന്നതും ആമകളെയും ഓസ്‌പ്രേ പക്ഷികളെയും പ്രദേശത്ത് കാണാന്‍ കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. സ്വിമ്മിങ് ട്രങ്ക്‌സും ഗോഗിള്‍സും യുഎന്‍ ലോഗോ പതിച്ച ക്യാപ്പും മാത്രം ധരിച്ചാണ് പ്യൂഗ് ഈ ദൗത്യത്തിനിറങ്ങിയത്. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി മൂന്ന് ദിവസങ്ങളിലായി ആകെ ആറര മണിക്കൂര്‍ കൊണ്ടാണ് നീന്തല്‍ ഘട്ടംഘട്ടമായി പൂര്‍ത്തിയാക്കിയത്.
ഉത്തരധ്രുവം, അന്റാര്‍ട്ടിക്ക, ചെങ്കടല്‍, ഇംഗ്ലീഷ് ചാനല്‍, ഹഡ്‌സണ്‍ നദി തുടങ്ങിയ ലോകത്തിലെ വിവിധ സമുദ്രങ്ങളിലും നദികളിലും നീന്തി പരിസ്ഥിതി സംരക്ഷണത്തിനായി ശബ്ദമുയര്‍ത്തിയ വ്യക്തിയാണ് ലൂയിസ് പ്യൂഗ്. അദ്ദേഹത്തിന്റെ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ വഴി 35 ലക്ഷത്തിലധികം ചതുരശ്ര കിലോമീറ്റര്‍ സമുദ്രമേഖലയ്ക്ക് ഔദ്യോഗിക സംരക്ഷണം ഉറപ്പാക്കാന്‍ സാധിച്ചിട്ടുണ്ട്.
നീന്തല്‍ ദൗത്യത്തിനിടയില്‍ കടുത്ത ഭീതിജനകമായ സാഹചര്യങ്ങളിലൂടെയാണ് അദ്ദേഹം കടന്നുപോയത്. തിങ്കളാഴ്ച നീന്തല്‍ ആരംഭിച്ച് ഏതാനും മിനിറ്റുകള്‍ക്കകം സമുദ്രത്തെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് രണ്ട് വന്‍ സ്‌ഫോടനങ്ങള്‍ നടന്നു. ഏകദേശം നാല് കിലോമീറ്റര്‍ അകലെയുണ്ടായിരുന്ന എണ്ണ ടാങ്കര്‍ ആക്രമിക്കപ്പെടുകയും തൊട്ടുപിന്നാലെ യുദ്ധവിമാനങ്ങള്‍ പാഞ്ഞെത്തുകയും ചെയ്തു.
രണ്ടാം ദിവസം തുറമുഖത്തേക്ക് മടങ്ങുന്നതിനിടെ ആക്രമിക്കപ്പെട്ട എല്‍പിജി (LPG) ടാങ്കറിന് സമീപത്തുകൂടിയാണ് അദ്ദേഹം നീന്തിയത്. കപ്പലിന് ചുറ്റുമുള്ള വെള്ളത്തില്‍ തീപിടിക്കുകയും ആകാശത്തേക്ക് അഗ്‌നിഗോളങ്ങള്‍ ഉയരുകയും കടുത്ത രാസവസ്തുക്കളുടെ ദുര്‍ഗന്ധം വായുവില്‍ നിറയുകയും ചെയ്തിരുന്നതായി പ്യൂഗ് പറഞ്ഞു.
ലോകത്തിലെ ആകെ എണ്ണയുടെ അഞ്ചിലൊന്നും കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്കില്‍, ഫെബ്രുവരി 28ന് യുദ്ധം ആരംഭിച്ചതിനുശേഷം ഇറാന്റെ ആക്രമണങ്ങളും മൈന്‍ സ്‌ഫോടനങ്ങളും വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം 20 ലക്ഷത്തിലധികം ബാരല്‍ എണ്ണയുമായി പോയ ടാങ്കര്‍ ഉള്‍പ്പെടെ നിരവധി എണ്ണക്കപ്പലുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു.
കായികവിനോദത്തിലൂടെ രാഷ്ട്രീയ നയതന്ത്രവും പരിസ്ഥിതി ബോധവത്കരണവും സമന്വയിപ്പിക്കുന്നതിനാല്‍ ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ 'സ്പീഡോ നയതന്ത്രം' (Speedo Diplomacy) എന്നും അറിയപ്പെടുന്നു. 'യുദ്ധം അവസാനിപ്പിക്കുക, നീരിടുക്ക് തുറക്കുക, സമുദ്ര മലിനീകരണം ഇല്ലാതാക്കുക' എന്ന ലളിതമായ സന്ദേശമാണ് തനിക്ക് ലോകത്തിന് നല്‍കാനുള്ളതെന്ന് പ്യൂഗ് ഓര്‍മിപ്പിച്ചു.
Content Highlight: British endurance swimmer and UN Patron of the Oceans Lewis Pugh completes a 15-kilometre swim across the Strait of Hormuz over three days to draw global attention to the environmental consequences of the ongoing conflict. He warns that oil spills and chemical leaks from damaged tankers could cause long-term damage to marine life, coral reefs, mangroves and coastal ecosystems. Pugh also recounts swimming near attacked vessels and witnessing explosions and fires during his mission, calling for an end to the war, the reopening of the strategic waterway and an end to marine pollution.