എ ഐ ഉച്ചകോടിക്കിടയിലെ പ്രതിഷേധം: യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ് ഭാനു ചിബ് ജയിൽ മോചിതനായി

സെഷൻസ് കോടതിയുടെ സ്റ്റേ നീക്കിയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

എ ഐ ഉച്ചകോടിക്കിടയിലെ പ്രതിഷേധം: യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ് ഭാനു ചിബ് ജയിൽ മോചിതനായി
dot image

ന്യൂഡൽഹി: ഡല്‍ഹിയില്‍ നടന്ന എഐ ഉച്ചകോടിയില്‍ പ്രതിഷേധിച്ചതിൽ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത യൂത്ത് കോൺ​​ഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ് ഭാനു ചിബ് ജയിൽ മോചിതനായി. ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെയാണ് ജയിൽ മോചിതനായത്. സെഷൻസ് കോടതിയുടെ സ്റ്റേ നീക്കിയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.ഉ ദയ് ഭാനു ചിബ് ഉൾപ്പെടെ എട്ട് പേരെയാണ് എഐ ഉച്ചകോടിയിൽ പ്രതിഷേധിച്ചതിനെ തുടർന്ന് അറസ്റ്റ് ചെയ്തത്. വൻ ​ഗൂഢാലോചനയുടെ ഭാ​ഗമായാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്നും അതിന് തെളിവുണ്ടെന്നുമാണ് പൊലീസ് വാദം. ക്രിമിനൽ ​ഗൂഢാലോചന, പൊതുപ്രവർത്തകനെ ബോധപൂർവം ഉപദ്രവിക്കൽ, ജോലി തടസ്സപ്പെടുത്തൽ, നിയമലംഘനം, കലാപക്കുറ്രം എന്നിവയാണ് പ്രവർത്തകർക്കെതിരെ ചുമത്തിയിരുന്നത്.

കർഷകരെയും പൊതുജനങ്ങളെയും വഞ്ചിക്കുന്ന തരത്തിൽ അമേരിക്കയ്ക്ക് മാത്രം ​ഗുണകരമാകുന്ന വ്യാപാര കരാറുകൾക്കെതിരെയാണ് തങ്ങൾ പ്രതിഷേധിച്ചതെന്ന് ഉദയ് ഭാനു ചിബ് പറഞ്ഞിരുന്നു. രാജ്യത്തെ യുവാക്കൾ ഇനി നിശബ്ദരായിരിക്കില്ലെന്നും ദശലക്ഷക്കണക്കിന് തൊഴിൽ രഹിതരായ യുവാക്കളുടെ രോഷമാണ് കാണുന്നതെന്നും അദേഹം പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ കോണ്‍ഗ്രസിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി രൂക്ഷ വിമര്‍ശനവുമായി വന്നിരുന്നു. ഷര്‍ട്ടൂരിയില്ലെങ്കിലും കോണ്‍ഗ്രസ് നഗ്‌നമാണെന്ന് പ്രധാനമന്ത്രി പരിഹസിക്കുകയും ചെയ്തിരുന്നു.

ഡല്‍ഹിയില്‍ നടക്കുന്ന എഐ ഉച്ചകോടിയില്‍ ഷര്‍ട്ടൂരി പ്രതിഷേധിച്ചതിനെതിരെയാണ് യൂത്ത് കോൺ​​ഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ് ഭാനു ചിബിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത് . ഫെബ്രുവരി 24നാണ് ചിബിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. എഐ ഉച്ചകോടിയിൽ പ്രതിഷേധിച്ച പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തതിൽ പ്രതികരിച്ച് യൂത്ത് കോൺ​​ഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ് ഭാനു ചിബ് രം​ഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഉദയ് ഭാനു ചിബിനെയും കേസിൽ പ്രതി ചേർത്തത്. 15 മണിക്കൂർ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഫെബ്രുവരി 20ന് എഐ ഇംപാക്ട് എക്‌സ്‌പോ നടക്കുന്ന ഹാളുകളിൽ അതിക്രമിച്ച് കയറിയ പത്തോളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മുദ്രാവാക്യം വിളിച്ചിരുന്നു. ഫെബ്രുവരി 20ന് ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം നടന്നത്. ഓൺലൈൻ രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കിയാണ് ഒരുക്കൂട്ടം പ്രതിഷേധക്കാർ എഐ ഇംപാക്ട് എക്‌സ്‌പോ നടക്കുന്ന ഹാളുകളിലേക്ക് എത്തി പ്രതിഷേധിക്കുകയായിരുന്നു. നിർബന്ധിത ക്യുആർ കോഡ് പാസ് കാണിച്ചാണ് ഇവർ വേദിയിലേക്ക് പ്രവേശിച്ചത്. തുടർന്നാണ് ഇവർ പ്രദർശന ഹാളിനുള്ളിൽ ഷർട്ടില്ലാതെ പ്രതിഷേധം നടത്തിയതെന്നും മുദ്രാവാക്യങ്ങൾ വിളിച്ച് പ്രതിഷേധിച്ചെന്നും പൊലീസ് പറഞ്ഞിരുന്നു.

Content Highlights: Arrested for protesting at AI summit; Youth Congress national president released from jail

dot image
To advertise here,contact us
dot image