

ന്യൂഡൽഹി: ഇസ്രയേലുമായി ചർച്ച നടത്തുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗാസയിലെ വംശഹത്യയെ കുറിച്ച് ചോദിക്കുമെന്നും അവർക്ക് നീതി ആവശ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു. ഇന്ത്യ ലോകത്തിന് സത്യത്തിൻ്റെയും സമാധാനത്തിൻ്റെയും വെളിച്ചം തുടർന്നും നൽകണമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.
രണ്ട് ദിവസത്തെ ഇസ്രയേൽ സന്ദർശനത്തിന് പ്രധാനമന്ത്രി ഇസ്രയേലിലേക്ക് പോയ സാഹചര്യത്തിലാണ് പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം. ഇസ്രായേൽ പാർലമെന്റായ നെസ്സെറ്റിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാന മന്ത്രി ഗാസയുടെ സാമധാനത്തിന് വേണ്ടി സംസാരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് പ്രിയങ്ക ഗാന്ധി തൻ്റെ എക്സിൽ കുറിച്ചത്.
'ബഹുമാനപ്പെട്ട പ്രധാന മന്ത്രി ഇസ്രായേൽ സന്ദർശന യാത്രയിൽ നെസ്സെറ്റിനെ അഭിസംബോധന ചെയ്യുന്നതിനിടെ ഗസ്സയിലെ ആയിരക്കണക്കിന് നിരപരാധികളായ പുരുഷന്മാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും വംശഹത്യയെക്കുറിച്ച് പരാമർശിക്കുമെന്നും അവർക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെടുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. ഒരു സ്വതന്ത്ര രാഷ്ട്രമെന്ന നിലയിൽ നമ്മുടെ ചരിത്രത്തിലുടനീളം ഇന്ത്യ ശരിയായ കാര്യങ്ങൾക്കുവേണ്ടി നിലകൊണ്ടിട്ടുണ്ട്, സത്യത്തിന്റെയും സമാധാനത്തിന്റെയും നീതിയുടെയും വെളിച്ചം ലോകത്തിന് കാണിച്ചുകൊടുക്കുന്നത് നാം തുടരണം'. എന്ന് പ്രിയങ്ക ഗാന്ധി എക്സ് പോസ്റ്റിൽ പറഞ്ഞു
Content Highlights: Congress General Secretary Priyanka Gandhi said that she hopes that Prime Minister Narendra Modi will ask about the genocide in Gaza and demand justice for them during talks with Israel