പകൽ സാധാരണ ബ്യൂട്ടിപാർലർ ഉടമ, രാത്രി 'മാഡം സെഹര്‍';ക്രിമിനൽ ശൃംഖലകളുടെ പ്രധാന കണ്ണി വനിത ഡോൺ അറസ്റ്റില്‍

ബിഷ്‌ണോയി സംഘത്തിന് വേണ്ടി ആയുധങ്ങളും ലഹരിയും എത്തിക്കുന്ന ഗണ്‍മാന്‍ ബോബി കബൂത്തര്‍ എന്നയാളുടെ വലംകൈയായിരുന്നു ഖുസ്‌നുമ അന്‍സാരി

പകൽ സാധാരണ ബ്യൂട്ടിപാർലർ ഉടമ, രാത്രി 'മാഡം സെഹര്‍';ക്രിമിനൽ ശൃംഖലകളുടെ പ്രധാന കണ്ണി വനിത ഡോൺ അറസ്റ്റില്‍
dot image

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ക്രിമിനല്‍ ശൃംഖലകളുടെ പ്രധാന കണ്ണിയെന്ന് ആരോപിക്കപ്പെടുന്ന വനിത ഡോണ്‍ ഡല്‍ഹി പൊലീസിന്റെ പിടിയില്‍. ഡല്‍ഹി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്‍ കൗണ്ടര്‍ ഇന്റലിജന്‍സാണ് വനിത ഡോണിനെ പിടികൂടിയത്. ലോറന്‍സ് ബിഷ്ണോയി ഗ്യാങിന് വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിക്കപ്പെടുന്ന 'മാഡം സെഹര്‍' എന്നറിയപ്പെടുന്ന ഖുസ്‌നുമ അന്‍സാരിയാണ് അറസ്റ്റിലായത്.

ബിഷ്‌ണോയി സംഘത്തിന് വേണ്ടി ആയുധങ്ങളും ലഹരിയും എത്തിക്കുന്ന ഗണ്‍മാന്‍ ബോബി കബൂത്തര്‍ എന്നയാളുടെ വലംകൈയായിരുന്നു ഖുസ്‌നുമ അന്‍സാരിയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ബോബി കബൂത്തറും നിലവില്‍ പൊലീസ് കസ്റ്റഡിയില്‍ തുടരുകയാണ്. ബിഷ്‌ണോയി സംഘത്തെ കൂടാതെ ഹാഷിം ബാബ ഗ്യാങിന് വേണ്ടിയും ഖുസ്‌നുമ അന്‍സാരി പ്രധാന കണ്ണിയായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.

വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തി സാധാരണ ജീവിതം നയിച്ചിരുന്ന ആളായിരുന്ന നേഹ, രാത്രി കാലങ്ങളില്‍ ക്രിമിനല്‍ നെറ്റ്‌വര്‍ക്കിന്റെ ലോജിസ്റ്റിക്‌സ് കൈകാര്യം ചെയ്തിരുന്നുവെന്നാണ് ആരോപണം. ഗ്യാങ്ങിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ മറയായാണ് പാര്‍ലര്‍ നടത്തിയിരുന്നത് എന്നും അന്വേഷണ ഏജന്‍സി പറയുന്നു. ഖുസ്‌നുമ അന്‍സാരിയെ അറസ്റ്റ് ചെയ്യുമ്പോള്‍ അവരുടെ പക്കല്‍ നിന്നും വലിയ തോതില്‍ മയക്കുമരുന്ന് പിടികൂടിയതായും പൊലീസ് അറിയിച്ചു. ലഹരിക്കടത്തിലെ പ്രധാനികളില്‍ ഒരാളായതിനാല്‍ കൂടിയാണ് ഇവരെ 'മാഡം സെഹര്‍' എന്നും വിളിക്കുന്നത്.

Content Highlight; A woman allegedly associated with the Bishnoi gang has been arrested in Delhi following a police operation. Authorities said she played a key role in coordinating activities linked to the gang. Further investigation is underway.

dot image
To advertise here,contact us
dot image