

തൃശൂര്‍: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ വ്ളോഗർ അറസ്റ്റില്‍. തൃശൂര്‍ താന്ന്യം സ്വദേശി യദു ഗിരീഷ് (38) ആണ് അറസ്റ്റിലായത്. ഇന്‍സ്റ്റഗ്രാമിലെ വ്ളോഗറാണ് യദു ഗിരീഷ്. മൂന്ന് യുവതികളുടെ പരാതികളിലാണ് അറസ്റ്റ്. അന്വേഷണത്തില്‍ പതിനഞ്ച് യുവതികളെ പീഡിപ്പിച്ചതായി കണ്ടെത്തി. കൂടുതല്‍ പരാതികള്‍ ഇയാള്‍ക്കെതിരെ ഉയര്‍ന്ന് വരുന്നുണ്ടെന്ന് തൃശൂര്‍ ക്രൈം ഡിറ്റാച്ച്‌മെന്റ് അറിയിച്ചു. യുവതികളുടെ നഗ്നവീഡിയോ ചിത്രീകരിച്ചായിരുന്നു ഭീഷണി. യുവതികളില്‍ നിന്ന് പണം വാങ്ങിയതായും പരാതിയില്‍ പറയുന്നു. ഐ ടി ആക്ട് പ്രകാരവും പ്രതിക്കെതിരെ കേസെടുത്തു.
Content Highlights: Vlogger yadu gireesh arrested for assaulted woman with promise of marriage