ഗുണത്തില്‍ കേമന്‍ താറാവ് മുട്ട തന്നെ എന്തുകൊണ്ടാണെന്ന് അറിയാമോ?

കോഴിമുട്ടയ്ക്കാണോ താറാവ് മുട്ടയ്ക്കാണോ ഗുണം കൂടുതല്‍

ഗുണത്തില്‍ കേമന്‍ താറാവ് മുട്ട തന്നെ  എന്തുകൊണ്ടാണെന്ന് അറിയാമോ?
dot image

മുട്ടയ്ക്ക് വളരെയധികം പോഷകഗുണങ്ങളുണ്ട്. എങ്കിലും പതിവായി എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യമാണ് കോഴിമുട്ടയ്ക്കാണോ താറാവ് മുട്ടയ്ക്കാണോ ഗുണം കൂടുതല്‍ എന്നുളളത്. എന്നാല്‍ പോഷകഗുണത്തില്‍ കോഴിമുട്ടയെ മറികടക്കുന്ന ഗുണങ്ങളാണ് താറാവ് മുട്ടയ്ക്ക് ഉള്ളത്. കോഴിമുട്ടയേക്കാള്‍ കൂടുതല്‍ പോഷകഗുണങ്ങള്‍ താറാവ് മുട്ടയ്ക്കുണ്ട്. ഇത് പേശികളുടെ വളര്‍ച്ചയ്ക്കും ശരീരത്തിന് വേണ്ട ഊര്‍ജം നല്‍കാനും സഹായിക്കുന്നു. മാത്രമല്ല ചര്‍മ്മത്തിന് തിളക്കം നല്‍കാനും മുടികൊഴിച്ചില്‍ തടയാനും സഹായിക്കും.

വിറ്റാമിന്‍ ബി 12
താറാവ് മുട്ടയില്‍ വിറ്റാമിന്‍ ബി 12 ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്താനും നാഡീവ്യൂഹത്തെ സംരക്ഷിക്കാനും സഹായിക്കുന്നു. ഓര്‍മശക്തി വര്‍ധിക്കാനും ഇത് സഹായിക്കും.

വിറ്റാമിന്‍ എ
താറാവ് മുട്ടയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ A, സെലീനിയം എന്നിവ കണ്ണിന്റെ കാഴ്ചശക്തി വര്‍ധിപ്പിക്കാനും തിമിരത്തെ പ്രതിരോധിക്കാനും സഹായിക്കുന്നു.

വിറ്റാമിന്‍ ഡി
മുട്ടയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ഡി ശരീരത്തില്‍ കാല്‍സ്യം ആഗീരണം ചെയ്യാന്‍ സഹായിക്കുകയും എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യും.

അയണ്‍
താറാവ് മുട്ടയില്‍ ധാരാളമായി ഇരുമ്പ് അടങ്ങിയിട്ടുള്ളതുകൊണ്ട് അത് രക്തക്കുറവ് അഥവാ അനീമിയ ഉള്ളവരുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കും.

ഗുണം കൂടുതലാണെങ്കിലും താറാവ് മുട്ട കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇതില്‍ കൊഴുപ്പും കൊളസ്‌ട്രോളും കോഴിമുട്ടയേക്കാള്‍ കൂടുതലാണ്. അതുകൊണ്ട് കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ താറാവ് മുട്ട ഡയറ്റില്‍ ഉള്‍പ്പെടുത്തുമ്പോള്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം ചെയ്യുക.

Content Highlights :Duck eggs have more nutritional benefits than chicken eggs.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image