

ജലന്ദര്‍: പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടി നേതാവിനെ വെടിവെച്ച് കൊല്ലുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. നടന്നുവന്ന അക്രമി വാഹനത്തിന് തൊട്ടടുത്ത് നിന്ന് വെടിയുതിര്‍ക്കുകയായിരുന്നു. വെടിയുതിര്‍ത്തയുടന്‍ പ്രതി സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ഇരുചക്ര വാഹനത്തില്‍ കയറി രക്ഷപ്പെട്ടു. ആം ആദ്മി നേതാവ് ലക്കി ഒബ്രോയ് ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം. വെടിയേറ്റ ലക്കിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജലന്ദറില്‍ മോഡല്‍ ടൗണ്‍ ഗുരുദ്വാരയ്ക്ക് പുറത്തുവെച്ചായിരുന്നു ആക്രമണമുണ്ടായത്.
ഗുരുദ്വാരയില്‍ എത്തി വാഹനം പാര്‍ക്ക് ചെയ്ത് പുറത്തേക്കിറങ്ങാൻ തുടങ്ങുകയായിരുന്ന ലക്കി ഒബ്രോയ്ക്ക് നേരെ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഗുരുദ്വാര സന്ദര്‍ശിക്കുന്നത് ലക്കി ഒബ്രോയിയുടെ പതിവായിരുന്നു. ഇത് മനസിലാക്കിയ അക്രമികള്‍ ഗുരുദ്വാരയില്‍ കാത്തുനില്‍ക്കുകയും ലക്കി ഒബ്രോയ് വാഹനം പാർക്ക് ചെയ്ത് പുറത്തിറങ്ങാൻ തുടങ്ങുമ്പോൾ വെടിയുതിര്‍ക്കുകയുമായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Content Highlights: Punjab AAP leader lucky oberoi murder CCTV Visuals out