

ന്യൂഡൽഹി: ഉത്തര്‍പ്രദേശില്‍ രോഗികള്‍ക്കൊപ്പം ആശുപത്രി കിടക്കയില്‍ എലികള്‍. ഉത്തര്‍പ്രദേശ് ഗോണ്ട മെഡിക്കല്‍ കോളേജിലാണ് രോഗികള്‍ കിടക്കുന്ന വാർഡിൽ എലികളെ കണ്ടെത്തിയത്. രോഗികളുടെ കിടക്കകൾക്ക് സമീപവും ഓക്സിജൻ പൈപ്പ്‌ലൈനിന് സമീപവും നിരവധി എലികൾ ഓടി നടക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
വാർഡിൽ എത്തിയ ഒരു രോഗിയാണ് വീഡിയോ റെക്കോർഡ് ചെയ്തത്. മറ്റ് രോഗികൾ കിടക്കകളിൽ കിടക്കുന്നതും എലികൾ ഓടി നടക്കുന്നതും വീഡിയോയിൽ കാണാം. ഗോണ്ട മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോ പീഡിക് വാര്‍ഡിലെ കട്ടിലുകളിലാണ് രോഗികള്‍ക്കൊപ്പം എലികള്‍ കട്ടിലില്‍ ഓടിക്കളിക്കുന്നതും ഓക്സിജൻ പൈപ്പ് ലൈനിലും സമീപം വെച്ചിരിക്കുന്ന പാത്രങ്ങളിലുമൊക്കെ എലികള്‍ എത്തുന്നതും. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ യോഗി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോൺഗ്രസ് രംഗത്തെത്തി.
Too many rats inside the ortho ward of Gonda Medical College
— Ghar Ke Kalesh (@gharkekalesh) January 14, 2026
pic.twitter.com/koMqakMjv8
യോഗി സര്‍ക്കാരിന്‍റെ കാലത്ത് ഉത്തര്‍പ്രദേശില്‍ ആരോഗ്യ രംഗം ഏറെ വളര്‍ന്നുവെന്ന് അവകാശവാദം മുഴക്കുമ്പോഴാണ് ഗോണ്ട സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ അമ്പരപ്പിക്കുന്ന കാഴ്ച പുറത്ത് വന്നത്. ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട ഗോണ്ട ജില്ലാ മജിസ്‌ട്രേറ്റ് പ്രിയങ്ക നിരഞ്ജൻ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനെ ശാസിക്കുകയും അടിയന്തര നടപടിക്ക് നിർദ്ദേശിക്കുകയും ചെയ്തു. രോഗികള്‍ക്കായി കൊണ്ടുവരുന്ന ഭക്ഷണത്തിന്‍റെ അവശിഷ്ടങ്ങള്‍ എലികളെ ആകര്‍ഷിക്കുന്നു എന്നായിരുന്നു ആശുപത്രി അധികൃതരുടെ മറുപടി. ജില്ലാ മജിസ്‌ട്രേറ്റിൻ്റെ നിർദ്ദേശത്തെ തുടർന്ന് വാര്‍ഡില്‍ പെസ്റ്റ് കണ്‍ട്രോള്‍ നടത്തിയെന്നും അധികൃതർ വിശദീകരിച്ചു. ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ യോഗി സര്‍ക്കാരിനും യുപി മോഡല്‍ ഉയര്‍ത്തിപ്പിടിക്കുന്ന കേന്ദ്ര സര്‍ക്കാരിനും നാണക്കേടായിരിക്കുകയാണ്.
Content Highlight : Rats with patients in beds; Footage from a government hospital in UP released.The video was recorded by a patient who arrived at the ward.