

യുഎഇയില്‍ 18 വയസ് തികഞ്ഞവര്‍ക്ക് പ്രായപൂർത്തിയായി അംഗീകരിച്ച് പൂര്‍ണ അധികാരം നല്‍കുന്ന പുതിയ നിയമം രാജ്യത്തെ യുവജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനം ചെലുത്തുന്നതായി റിപ്പോര്‍ട്ട്. നേരത്തെ 21 വയസ് പൂര്‍ത്തിയാവര്‍ക്ക് മാത്രമായിരുന്നു നിയമപരമായ അവകാശങ്ങള്‍ ലഭിച്ചിരുന്നത്. കുട്ടികളിലെ സംരംഭകത്വ ശീലം വളര്‍ത്താനും ബിസിനസ് താല്‍പ്പര്യമുള്ള യുവജനങ്ങളെ പിന്തുണയ്ക്കാനും പുതിയ നിയമം സഹായിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടികാട്ടുന്നു.
ഈ വര്‍ഷം ജനുവരി ഒന്ന് മുതലാണ് യുഎഇയില്‍ പുതിയ നിയമം നിലവില്‍ വന്നത്. ഇത് പ്രകാരം 18 വയസ് തികയുന്ന ഏതൊരാള്‍ക്കും നിയമപരമായ എല്ലാ അവകാശങ്ങളും ലഭിക്കും. സ്വന്തമായി ബാങ്ക് അക്കൗണ്ട് തുടങ്ങാനും കരാറുകളില്‍ ഒപ്പിടാനും ബിസിനസ്സ് ആരംഭിക്കാനും തടസമുണ്ടാകില്ല. നേരത്തെ ഇത് 21 വയസ് ആയിരുന്നു. അന്താരാഷ്ട്ര നിയമങ്ങളുമായും യുഎഇയിലെ തൊഴില്‍, ഗതാഗത നിയമങ്ങളുമായും പൊരുത്തപ്പെടുന്ന രീതിയിലാണ് നിയമം നടപ്പിലാക്കിയിരിക്കുന്നത്. കുട്ടികളിലെ സംരംഭകത്വ ശീലം വളര്‍ത്താനും ബിസിനസ് താല്‍പ്പര്യമുള്ള യുവജനങ്ങളെ പിന്തുണയ്ക്കാനും പുതിയ നിയമം സഹായിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടികാട്ടുന്നു.
സമാനമായി 15 വയസ് തികഞ്ഞവര്‍ക്ക് തങ്ങളുടെ ആസ്തികളോ പാരമ്പര്യമായി ലഭിച്ച സ്വത്തുക്കളോ കൈകാര്യം ചെയ്യാന്‍ അനുവാദം തേടി കോടതിയെ സമീപിക്കാനും പുതിയ നിയമം അനുവാദം നല്‍കുന്നു. എന്നാല്‍ കോടതിയുടെ കര്‍ശനമായ മേല്‍നോട്ടത്തിലും അനുവാദത്തിലും മാത്രമേ ഇത് സാധ്യമാകുകയുള്ളു എന്ന വ്യവസ്ഥയും നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
യുഎഇയിലെ പ്രവാസികള്‍ അവകാശികളെ നിശ്ചയിക്കാതെ മരണമടയുകയോ അവര്‍ക്ക് മറ്റ് നിയമപരമായ പിന്തുടര്‍ച്ചാവകാശികള്‍ ഇല്ലാതിരിക്കുകയോ ചെയ്താല്‍ അവരുടെ സ്വത്തുക്കള്‍ സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലുള്ള ചാരിറ്റബിള്‍ എന്‍ഡോവ്മെന്റുകളിലേക്ക് മാറ്റപ്പെടുമെന്നും നിയമത്തില്‍ പറയുന്നുണ്ട്.
നേരത്തെ ഇത്തരം സ്വത്തുക്കള്‍ സര്‍ക്കാര്‍ നേരിട്ട് കണ്ടുകെട്ടുകയായിരുന്നു പതിവ്. കൂടാതെ അപകടങ്ങളോ മറ്റോ സംഭവിക്കുമ്പോള്‍ നല്‍കുന്ന ബ്ലഡ് മണിക്ക് പുറമെ ഇരകള്‍ക്കുണ്ടാകുന്ന മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് അധിക നഷ്ടപരിഹാരം നല്‍കാന്‍ കോടതികള്‍ക്ക് അധികാരവും നല്‍കിയിട്ടുണ്ട്.
Content Highlights: The UAE has passed a law granting full legal rights to citizens aged 18. The legislation empowers young people, allowing them greater autonomy and participation in legal and civic matters. Authorities note that the move aims to enhance youth engagement and influence within society.