കലോത്സവ കലവറ റെഡി: മത്സരാര്‍ത്ഥികൾക്ക് ഹെല്‍ത്തി കൊങ്ങിണി ദോശ; മെനു ഇങ്ങനെ

കലവറ തുറന്നപ്പോള്‍ ശ്രദ്ധേയമായത് വ്യത്യസ്തമായ വിഭവമാണ്

കലോത്സവ കലവറ റെഡി: മത്സരാര്‍ത്ഥികൾക്ക് ഹെല്‍ത്തി കൊങ്ങിണി ദോശ; മെനു ഇങ്ങനെ
dot image

തൃശ്ശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഏറെ ശ്രദ്ധനേടുന്ന ഒരിടം കൂടിയുണ്ട്, അത് കലവറയാണ്. കലവറ തുറന്നപ്പോള്‍ ശ്രദ്ധേയമായത് വ്യത്യസ്തമായ വിഭവമാണ്, കൊങ്കിണി ദോശ. ധാന്യങ്ങളും പയര്‍ വര്‍ഗങ്ങളും മുളക്, കരുമുളക്, കായം തുടങ്ങിയവയും ചേര്‍ത്ത് 'ഹെല്‍ത്തി'യാണ് കൊങ്ങിണി ദോശ.

നൃത്തം ചെയ്യുന്നവര്‍ക്ക് നല്ല എനര്‍ജി വേണമെന്നും അതുകൊണ്ടാണ് ബ്രേക്ക്ഫാസ്റ്റിനൊപ്പം കൊങ്കിണി ദോശ കൂടി ഒരുക്കിയതെന്നും പഴയിടം മോഹനന്‍ നമ്പൂതിരി പറഞ്ഞു. ഇന്നുമാത്രം 4000 കൊങ്കിണി ദോശയാണ് ഒരുക്കിയത്. കൊച്ചി സ്വദേശി ശിവാനന്ദഭട്ടും ഭാര്യ പ്രേമയുമാണ് പഴയിടത്തിനൊപ്പമുള്ളത്.

നാളെ മുതൽ മെനു ഇങ്ങനെ

  • 15-01-2026
  • രാവിലെ 7.00: ഇഡ്ഡലി, സാമ്പാര്‍, ചമ്മന്തി, ചായ
  • 11.30: ചോറ്, കാച്ചിയമോര്, അവിയല്‍, മസാലക്കറി, പച്ചടി, തോരന്‍, അച്ചാര്‍, പപ്പടം, രസം
  • രാത്രി 7.00 ഇടിയപ്പം, കിഴങ്ങുമസാലക്കറി, കട്ടന്‍കാപ്പി
  • 16-01-2026
  • രാവിലെ 7.00 ഉപ്പുമാവ്, ചെറുപയര്‍കറി, പഴം, ചായ
  • 11.30 ചോറ്, സാമ്പാര്‍, കൂട്ടുകറി, കിച്ചടി, തോരന്‍, അച്ചാര്‍, പപ്പടം, മോര്
  • രാത്രി 7.00 പൂരി, മസാലക്കറി, കട്ടന്‍കാപ്പി
  • 17-01-2026
  • രാവിലെ 7.00 പുട്ട്, കടലക്കറി, ചായ
  • 11.30 ചോറ്, മോരുകറി, അവിയല്‍,എരിശ്ശേരി,ഇഞ്ചിക്കറി, തോരന്‍, അച്ചാര്‍, പപ്പടം, രസം
  • രാത്രി 7.00 ചപ്പാത്തി, മസാലക്കറി, കട്ടന്‍കാപ്പി
  • 18-02-2026
  • രാവിലെ 7.00 ദോശ, സാമ്പാര്‍, ചട്‌നി, ചായ
  • 11.30 ചോറ്, പരിപ്പ്, അവിയല്‍, തക്കാളിക്കറി, പൈനാപ്പിള്‍ കറി, തോരന്‍, അച്ചാര്‍, പപ്പടം, മോര്
  • രാത്രി 7.00 വെജിറ്റബിള്‍ ബിരിയാണി, സാലഡ്, അച്ചാര്‍, കട്ടന്‍കാപ്പി

Content Highlights: kerala school kalolsavam food menu

dot image
To advertise here,contact us
dot image