

കോഴിക്കോട് : താമരശ്ശേരിയിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ അധ്യാപകനെതിരെ പൊലീസ് കേസെടുത്തു. താമരശ്ശേരി പൂക്കോട് സ്വദേശിഇസ്മയിലിനെതിരെയാണ് പൊലീസ് കേസെടുത്തത്. കേസെടുത്തതിന് പിന്നാലെ അധ്യാപകൻ ഒളിവിൽ പോയി.
താമരശ്ശേരി ഗവ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനാണ് ഇസ്മയിൽ. എൻഎസ്എസ് ക്യാമ്പിൽ വെച്ച് ലൈംഗിക അതിക്രമം നടന്നു എന്നാണ് വിദ്യാർത്ഥിനികൾ പരാതിയിൽ പറയുന്നത്.
Content Highlight : Police have registered a case against a teacher who sexually assaulted female students in Thamarassery.