

ഹോസ്റ്റലിൽ നിന്ന് നേരിടേണ്ടി വന്ന അനുഭവങ്ങളെക്കുറിച്ച് നടി മൃണാൾ താക്കൂർ മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ വീണ്ടും വൈറലാകുകയാണ്. റൂംമേറ്റ് തന്റെ ഷാംപൂ സ്ഥിരമായി മോഷ്ടിക്കാറുണ്ടായിരുന്നു എന്നും ഒരിക്കൽ താൻ അതിന്റെ ബോട്ടിലിൽ ഹെയർ റിമൂവൽ ക്രീം മാറ്റിവെച്ചു എന്ന് പറയുകയാണ് മൃണാൾ. ചൽച്ചിത്ര ടോക്സ് എന്ന ചാനലിന് നൽകിയ അഭിമുഖത്തിലാണ് മൃണാൾ ഇക്കാര്യം പറഞ്ഞത്.
'എന്റെ റൂംമേറ്റ് എന്റെ ഷാംപൂ മോഷ്ടിക്കുമായിരുന്നു. ഒരിക്കൽ ഞാൻ ആ ഷാംപൂ മാറ്റി വേറെ ഒരു ബോട്ടിലിൽ ആക്കിയിട്ട് പകരം അതിൽ ഹെയർ റിമൂവൽ ക്രീം ചേർത്തു. ഞങ്ങളുടെ റൂമിൽ ഫോൺ ചാർജ് ചെയ്യാനായി ഒരു സോക്കറ്റും ഇല്ലായിരുന്നു. ചാർജ് ചെയ്യണമെങ്കിൽ ലൈബ്രറിയിൽ ഉള്ള ഒരേ ഒരു പ്ലഗ് ഉപയോഗിക്കണം. അതുകൊണ്ട് എല്ലാവരും ഫോൺ ചാർജ് ചെയ്യാനായി ലൈബ്രറിയിലേക്കാണ് പോയിരുന്നത്. ഒരു സോക്കറ്റിൽ പല ഫോണുകൾ കുത്തിവെച്ചാണ് എല്ലാവരും അത് ഉപയോഗിച്ചിരുന്നത്. അതിനിടയിൽ ആരെങ്കിലും വന്നു ഓവർസ്മാർട്ട് ആകാൻ ശ്രമിച്ചാൽ അവിടെ ഒരു വലിയ ബഹളം തന്നെയുണ്ടാകും. ഇന്ന് ആലോചിക്കുമ്പോൾ നിറയെ സംഭവങ്ങൾ ഞാൻ നേരിടുകയും നിരവധി കാര്യങ്ങളിലൂടെ ഞാൻ കടന്നു പോകുകയും ചെയ്തിട്ടുണ്ട്', മൃണാലിന്റെ വാക്കുകൾ.

അല്ലു അർജുൻ-അറ്റ്ലീ ചിത്രമാണ് ഇനി പുറത്തിറങ്ങാനുള്ള മൃണാൾ താക്കൂർ ചിത്രം. ചിത്രത്തില്‍ നാല് ഗെറ്റപ്പിലാണ് അല്ലു അര്‍ജുന്‍ എത്തുന്നത് എന്നാണ് വിവരം. മുത്തശ്ശന്‍, അച്ഛന്‍, രണ്ട് മക്കള്‍ എന്നിങ്ങനെ ഒരു കുടുംബത്തിലെ എല്ലാ കഥാപാത്രങ്ങളെയും അല്ലു അര്‍ജുന്‍ അവതരിപ്പിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കരിയറില്‍ ഇതുവരെ ഡബിള്‍ റോള്‍ ചെയ്യാത്ത അല്ലു അര്‍ജുന്‍ ആദ്യമായി നാല് വേഷത്തിലെത്തുകയാണ്. നാല് നായികമാരാണ് ചിത്രത്തിലുള്ളത്. ബോളിവുഡിലെ മുന്‍നിര താരമായ ദീപിക പദുകോണാണ് പ്രധാന നായിക. മൃണാള്‍ താക്കൂര്‍, ജാന്‍വി കപൂര്‍, ഭാഗ്യശ്രീ ബോസ് എന്നിവരാണ് മറ്റ് നായികമാര്‍. AA 22 x A6 എന്ന് താത്കാലിക ടൈറ്റിലിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ പുരോഗമിക്കുകയാണ്. സിനിമയുടെ ബജറ്റ് 800 കോടിക്ക് മുകളിലായിരിക്കും എന്നാണ് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്.
Content Highlights: Mrunal thakur opens about an incident she faced during hostel days