ദുബായില്‍ പ്രവാസി മലയാളി കുഴഞ്ഞ് വീണു മരിച്ചു

ഹൃദയാഘാതം ആണ് മരണകാരണം എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു

ദുബായില്‍ പ്രവാസി മലയാളി കുഴഞ്ഞ് വീണു മരിച്ചു
dot image

ദുബായില്‍ പ്രവാസി മലയാളി കുഴഞ്ഞ് വീണു മരിച്ചു. കോട്ടയം രാമപുരം ചിറക്കണ്ടം സ്വദേശി ജോജോ ജേക്കബ് ആണ് മരിച്ചത്. 53 വയസായിരുന്നു പ്രായം. ലുലു ഗ്രൂപ്പിനെ കീഴിലെ അല്‍ തയ്യിബ് ഇന്റര്‍നാഷണലില്‍ ലോജിസ്റ്റിക്‌സ് മാനേജര്‍ ആയി ജോലി ചെയ്ത് വരികയായിരുന്നു.

മുഹൈസിന ലുലു വില്ലേജിലെ താമസ സ്ഥലത്ത് ഓഫീസിലേക്ക് പോകാനായി കമ്പനി വാഹനം കാത്തുനില്‍ക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതം ആണ് മരണകാരണം എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സംസ്‌കാരം നാളെ രണ്ട് മണിക്ക് രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഫെറോന പള്ളിയില്‍ നടക്കും.

Content Highlights: An expatriate Malayali in Dubai has died after suffering a fatal fall. The incident is reported to have occurred under unspecified circumstances. Authorities in Dubai are investigating the case, and the news has caused concern among the Malayali expatriate community.

dot image
To advertise here,contact us
dot image