'ഐ-പാകിലെ പരിശോധ സർക്കാരും മമത ബാനർജിയും ചേര്‍ന്ന് തടസപ്പെടുത്തി'; സുപ്രീംകോടതിയെ സമീപിച്ച് ഇ ഡി

നീതിപൂര്‍വ്വമായ അന്വേഷണത്തിന് അവകാശമുണ്ടെന്ന് ഇ ഡി സുപ്രീംകോടതിയെ അറിയിച്ചു

'ഐ-പാകിലെ പരിശോധ സർക്കാരും മമത ബാനർജിയും ചേര്‍ന്ന് തടസപ്പെടുത്തി'; സുപ്രീംകോടതിയെ സമീപിച്ച് ഇ ഡി
dot image

കൊല്‍ക്കത്ത: ഐ- പാക് പരിശോധന തടഞ്ഞ സംഭവത്തില്‍ സുപ്രീംകോടതിയെ സമീപിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഐ-പാക് കല്‍ക്കരി കുംഭകോണ കേസ് അന്വേഷണം സര്‍ക്കാരും മമത ബാനര്‍ജിയും ചേര്‍ന്ന് തടസപ്പെടുത്തി എന്ന് ചൂണ്ടിക്കാണിച്ചാണ് ഇ ഡി സുപ്രീംകോടതിയെ സമീപിച്ചത്. നീതിപൂര്‍വ്വമായ അന്വേഷണത്തിന് അവകാശമുണ്ടെന്ന് ഇ ഡി സുപ്രീംകോടതിയെ അറിയിച്ചു. സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്നും ഇ ഡി നല്‍കിയ ഹര്‍ജിയില്‍ പരാമര്‍ശിക്കുന്നുണ്ട്.

അതേസമയം, സംഭവത്തില്‍ തടസ ഹര്‍ജി നല്‍കിക്കൊണ്ട് മമത ബാനര്‍ജിയും രംഗത്തെത്തി. തന്റെ വാദം കേള്‍ക്കാതെ ഉത്തരവ് ഇറക്കരുതെന്ന് മമത ബാനര്‍ജി നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. സുപ്രീംകോടതിയിലും കൊല്‍ക്കത്ത ഹൈക്കോടതിയിലുമാണ് തടസ ഹര്‍ജി ഫയല്‍ ചെയ്തത്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസന്വേഷണത്തിന്റെ ഭാഗമായാണ് ഐ-പാക്കില്‍ റെയ്ഡ് നടത്തിയതെന്നായിരുന്നു ഇ ഡി വ്യക്തമാക്കിയിരുന്നത്. കുറ്റകൃത്യത്തില്‍ നിന്നുള്ള വരുമാനം ഐ-പാക്കിലേക്ക് മാറ്റിയെന്നും ഇ ഡി പറഞ്ഞിരുന്നു. മുഖ്യമന്ത്രി ഇടപെട്ട് റെയ്ഡ് തടഞ്ഞുവെന്ന് ആരോപിച്ച് ഇ ഡി കൊല്‍ക്കത്ത ഹൈക്കോടതിയെയും സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇ ഡി ഇപ്പോള്‍ സുപ്രീംകോടതിയെയും സമീപിച്ചിരിക്കുന്നത്.

Content Highlight; I-PAC raids controversy: ED likely to approach Supreme Court against Mamata Banerjee

dot image
To advertise here,contact us
dot image