

2026ൽ ഡിജിറ്റൽ ലോകത്ത് കൂടുതൽ കാഴ്ചക്കാരിലേക്ക് എത്താൻ ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ പങ്കുവെച്ച് 'ദ ഫ്യൂച്ചറിൻ്റെ' സ്ഥാപകനും സിഇഒയുമായ ക്രിസ് ഡോ. ദുബായിൽ നടന്ന ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ക്രിയേറ്റർമാരുടെ സംഗമമായ 'ബില്യൺ ഫോളോവേഴ്സ് സമ്മിറ്റിൽ' ആണ് ക്രിസ് ഡോ തന്റെ ആശയങ്ങൾ പങ്കുവെച്ചത്. ഡിജിറ്റൽ ലോകത്ത് മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാകേണ്ടത് അത്യന്താപേക്ഷികമാണെന്ന് ക്രിസ് ഡോ വ്യക്തമാക്കി. കണ്ടന്റുകൾ പ്രസിദ്ധീകരിക്കുമ്പോൾ, പ്രധാനമായും മൂന്ന് കാര്യങ്ങൾ ശ്രദ്ധിക്കണമെന്നാണ് ക്രിസ് പറയുന്നത്.
കണ്ടന്റിന് വ്യക്തതയുണ്ടായിരിക്കുക.
ക്രിസ് ഡോയുടെ ആദ്യത്തെ തത്വം ലളിതമെന്ന് തോന്നുമെങ്കിലും അതീവ ഗൗരവമുള്ളതാണ്. ഡിജിറ്റൽ ലോകത്തേയ്ക്ക് വരുന്നതിന് മുമ്പ് തയ്യാറാക്കുന്ന കണ്ടന്റ് വ്യക്തതയുള്ളതായിരിക്കണം. സ്വന്തം കണ്ടന്റ് ഏത് വിഭാഗത്തിൽ ഉൾപ്പെട്ടതാണെന്ന് തീരുമാനിച്ചാൽ മാത്രമെ ആ വിഭാഗത്തിലെ പ്രേക്ഷകരെ കണ്ടെത്താൻ കഴിയൂ. വ്യക്തതയില്ലാത്ത കണ്ടന്റാണ് തയ്യാറാക്കുന്നതെങ്കിൽ പ്രേക്ഷകർ ആ പ്ലാറ്റ്ഫോം വിട്ടുപോകാൻ സാധ്യതയുണ്ട്.
ബന്ധപ്പെട്ട വിഭാഗത്തിലുള്ള ആളുകളുമായി സഹകരിക്കുന്നതിലെ വ്യക്തത
ഡിജിറ്റൽ മേഖലയിൽ ഒരു വ്യക്തിമുദ്ര പതിപ്പിക്കാൻ ആഗ്രഹിക്കുന്ന ക്രിയേറ്റർമാർ അവരുടെ മേഖലയിലെ പ്രമുഖരുമായി സഹകരിക്കാൻ മടിക്കരുത് എന്ന് ക്രിസ് ഡോ ഊന്നിപ്പറഞ്ഞു. ഇന്റർനെറ്റിന്റെ ഒറ്റപ്പെട്ട കോണുകളിൽ സുരക്ഷിതമായി ഒതുങ്ങിക്കൂടുന്നതിന് പകരം, തങ്ങളുടെ മേഖലയിൽ മികവ് തെളിയിച്ച വ്യക്തികളുമായും ബ്രാൻഡുകളുമായും പ്ലാറ്റ്‌ഫോമുകളുമായും സജീവമായ സഹകരണത്തിന് ക്രിയേറ്റർമാർ ശ്രമിക്കണം.
ധൈര്യത്തോടെയുള്ള അവതരണം
ഒരു ക്രിയേറ്ററുടെ അവതരണമാണ് പ്രധാനമായ മൂന്നാമത്തെ കാര്യം. മുഖ്യധാരയിൽ നിന്നും വ്യത്യസ്തമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ ക്രിയേറ്റർമാർ ധൈര്യം കാണിക്കണമെന്ന് ക്രിസ് ഡോ പറഞ്ഞു. കേവലം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചുപറ്റാൻ മാത്രമായിരിക്കരുത് ക്രീയേറ്റർമാർ ശ്രദ്ധിക്കേണ്ടത്. ധൈര്യത്തോടെ ആശയങ്ങളെ കൃത്യമായി അവതരിപ്പിക്കാൻ ക്രീയേറ്റർമാർക്ക് കഴിയണമെന്നും ക്രിസ് ഡോ വ്യക്തമാക്കി.
Content Highlights: Chris Do has outlined three ideas that are expected to gain significant traction in the digital world by 2026. His insights focus on emerging trends and concepts that could influence how people create, communicate, and do business online. The ideas have sparked interest among digital professionals and content creators looking ahead to future opportunities.