'എല്ലാം എന്റെ വിധിയാണ്!' ടി20 ലോകകപ്പ് ടീമില്‍ നിന്ന് തഴഞ്ഞതിനെ കുറിച്ച് ആദ്യമായി പ്രതികരിച്ച് ഗില്‍

ലോകകപ്പ് ടീമിനെ തിരഞ്ഞെടുത്തപ്പോൾ ​ഗില്ലിന് പകരം മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണ് അവസരം ഒരുങ്ങുകയായിരുന്നു

'എല്ലാം എന്റെ വിധിയാണ്!' ടി20 ലോകകപ്പ് ടീമില്‍ നിന്ന് തഴഞ്ഞതിനെ കുറിച്ച് ആദ്യമായി പ്രതികരിച്ച് ഗില്‍
dot image

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവും അപ്രതീക്ഷിതമായിരുന്നു യുവഓപ്പണര്‍ ശുഭ്മന്‍ ഗില്ലിനെ ഒഴിവാക്കിയത്. നിരവധി ആരാധകരെ അത്ഭുതപ്പെടുത്തിയ തീരുമാനമായിരുന്നു ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് എടുത്തത്. അവസാന ദക്ഷിണാഫ്രിക്കൻ ടി20 പരമ്പരയിൽ വരെ ഗിൽ ഇന്ത്യൻ ടീമിലുണ്ടായിരുന്നു. എന്നാൽ ലോകകപ്പ് ടീമിനെ തിരഞ്ഞെടുത്തപ്പോൾ ​ഗില്ലിന് പകരം മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണ് അവസരം ഒരുങ്ങുകയായിരുന്നു.

ഇപ്പോഴിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടതിൽ മൗനം വെടിഞ്ഞിരിക്കുകയാണ് ശുഭ്മന്‍ ഗില്‍. ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ടി20 ടീമില്‍ നിന്ന് ഒഴിവാക്കിയതിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് ഏകദിന ടീമിന്റെ ക്യാപ്റ്റൻ കൂടിയായ ഗില്‍ ആദ്യമായി പ്രതികരിച്ചത്. സെലക്ടര്‍മാരുടെ തീരുമാനം അംഗീകരിക്കുന്നുവെന്നും ടി20 ലോകകപ്പില്‍ ഇന്ത്യൻ ടീമിന് എല്ലാവിധ ആശംസകളും നേരുന്നുവെന്നും ഗില്‍ പറ‍ഞ്ഞു.

'സെലക്ടർമാരുടെ തീരുമാനത്തെ ബഹുമാനിക്കുന്നു. ജീവിതത്തിൽ‌ ഇപ്പോൾ ഞാൻ‌ എവിടെയാണോ എത്തേണ്ടിയിരുന്നത് അവിടെത്തന്നെയാണ് ഉള്ളതെന്നാണ് ഞാൻ വിശ്വസിക്കുന്നത്. എന്‍റെ വിധി എന്താണോ അത് മാറ്റാന്‍ ആര്‍ക്കും കഴിയില്ല‌. ഒരു താരമെന്ന നിലയിൽ രാജ്യത്തിനായി കളിക്കുക പരമാവധി നൽകുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. സെലക്ടർമാർ എടുത്തത് അവരുടെ തീരുമാനമാണ്. അതിനെ ബഹുമാനിക്കുന്നു. ടി20 ടീമിന് എല്ലാ ആശംസകളും നേരുന്നു, അവർ നമുക്ക് വേണ്ടി ലോകകപ്പ് നേടുമെന്ന് ഞാൻ ശരിക്കും പ്രതീക്ഷിക്കുന്നു', ടീമിൽ നിന്നുള്ള ഈ ഒഴിവാക്കൽ അദ്ദേഹത്തെ മാനസികമായി ബാധിക്കുമോ എന്ന ചോദ്യത്തിന് ഇന്നിൽ ജീവിക്കുകയെന്നതാണ് പ്രധാനമെന്ന് ഗിൽ പറഞ്ഞു.

Content Highlights: Shubman Gill breaks silence on T20 World Cup snub, 'whatever is written in my destiny'

dot image
To advertise here,contact us
dot image