ആണുങ്ങൾ നഗ്നതാ പ്രദർശനം നടത്തിയിട്ടുണ്ട്, 17 -ാം വയസിൽ ആ വ്യക്തി സ്വകാര്യസ്ഥലത്ത് വച്ച് ഉപദ്രവിച്ചു; പാർവതി

സ്കൂളിൽ പഠിക്കുമ്പോൾ നമുക്ക് ആരോടെങ്കിലും ക്രഷ് തോന്നും. ആ വ്യക്തി നമ്മളെ ഒരു സ്വകാര്യ ഇടത്തിൽ വച്ച് ഉപദ്രവിക്കുന്നു. നമ്മൾ അവരെ സ്നേഹിക്കുന്നുണ്ടെങ്കിൽ അത് അനുവദിച്ചു കൊടുക്കണം എന്ന രീതിയിൽ അവർ അതിനെ സാധാരണവൽക്കരിക്കുകയും ചെയ്യുന്നു

ആണുങ്ങൾ നഗ്നതാ പ്രദർശനം നടത്തിയിട്ടുണ്ട്, 17 -ാം വയസിൽ ആ വ്യക്തി സ്വകാര്യസ്ഥലത്ത് വച്ച് ഉപദ്രവിച്ചു; പാർവതി
dot image

സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് സ്ഥിരമായി സംസാരിക്കാറുള്ള നടിയാണ് പാര്‍വതി തിരുവോത്ത്. ഇപ്പോഴിതാ സ്ത്രീകൾ കുട്ടിക്കാലം മുതല്‍ നേരിടേണ്ടി വരുന്ന അതിക്രമങ്ങളെക്കുറിച്ച് തുറന്ന് പറയുകയാണ് നടി. ഇക്കൂട്ടത്തിൽ തനിക്ക് നേരിടേണ്ടി വന്നിട്ടുള്ള ദുരനുഭവങ്ങളും പാർവതി പങ്കുവെച്ചു. തന്റെ ജീവിതത്തിൽ നടന്ന ഈ കാര്യങ്ങൾ തിരിച്ചറിയാനും അത് ഉൾക്കൊള്ളാനും മുപ്പത് വർഷങ്ങൾ വേണ്ടിവന്നുവെന്നും നടി പറഞ്ഞു. റെയിൽവേ സ്റ്റേഷനിൽ വെച്ച് അപരിചിതൻ തന്റെ മാറിൽ അടിച്ചിരുന്നതായും, ചെറുപ്പകാലത്ത് പുരുഷന്മാർ സ്വകാര്യഭാഗങ്ങൾ പ്രദർശിപ്പിച്ചതിനെ കുറിച്ചും പാർവതി വെളിപ്പെടുത്തി.

'ഒരിക്കൽ റെയില്‍വേസ്റ്റേഷനില്‍ വച്ച് ഒരു സംഭവമുണ്ടായി, അച്ഛനും അമ്മയ്ക്കും ഒപ്പമായിരുന്നു ഞാന്‍ നിന്നത്. ആരോ വന്ന് മാറില്‍ അടിച്ചിട്ട് പോയി, തൊടുക പോലുമായിരുന്നില്ല, അടിക്കുകയായിരുന്നു, അന്ന് ഞാന്‍ ഒരു കുട്ടിയാണ്. നല്ല വിഷമമായിരുന്നു. വഴിയിലൂടെ നടക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണമെന്ന് അമ്മ പറഞ്ഞുതരും. പുരുഷന്മാരുടെ കയ്യിലേക്ക് നോക്കി നടക്കണമെന്നായിരുന്നു അമ്മ പറഞ്ഞത്. ഒരു അമ്മ തന്റെ മകളെ ഇങ്ങനെ പറഞ്ഞുപഠിപ്പിക്കേണ്ട ഒരു സാഹചര്യം ആലോചിച്ചുനോക്കൂ. അതുമാത്രമല്ല, ചില പുരുഷന്മാർ മുണ്ട് പൊക്കി അവരുടെ സ്വകാര്യ ഭാഗങ്ങൾ പ്രദർശിപ്പിച്ചു കൊണ്ട് നടന്നു വരുന്നത്. കുട്ടിക്കാലത്ത് എത്രയോ തവണ പുറകിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ കണ്ടിട്ടുണ്ട്. ഹൗട്ടർഫ്ലൈക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പാർവതിയുടെ വെളിപ്പെടുത്തൽ.

അന്ന് എന്താണ് സംഭവിക്കുന്നതെന്നോ എന്താണ് അവർ ചെയ്യുന്നതെന്നോ എനിക്ക് ഒരു ധാരണയില്ലായിരുന്നു. പത്തൊൻപത് വയസ്സ് ആകുമ്പോഴേക്കാണ് നമ്മൾ പഴയ കാര്യങ്ങളിലേക്ക് തിരിഞ്ഞുനോക്കുന്നത്. അപ്പോഴാണ് ഇത്തരം അനുഭവങ്ങൾ നമ്മുടെ ശരീരത്തിനെയും മനസിനെയും എത്രത്തോളം ആഴത്തിലാണ് ബാധിച്ചതെന്ന് നമ്മൾ തിരിച്ചറിയുന്നത്. മാതാപിതാക്കളിൽ നിന്നല്ലാത്ത ശാരീരിക സ്പർശനങ്ങൾ അതിക്രമങ്ങൾ ആയിരുന്നു എനിക്ക്,' പാർവതി പറഞ്ഞു.

Parvathy Thiruvothu

എനിക്ക് പതിനേഴ് വയസ്സുള്ളപ്പോഴായിരുന്നു അത്. എനിക്ക് അറിയാവുന്ന ഒരാളിൽ നിന്ന് തന്നെയായിരുന്നു. സ്കൂളിൽ പഠിക്കുമ്പോൾ നമുക്ക് ആരോടെങ്കിലും ക്രഷ് തോന്നും. ആ വ്യക്തി നമ്മളെ ഒരു സ്വകാര്യ ഇടത്തിൽ വച്ച് ഉപദ്രവിക്കുന്നു. നമ്മൾ അവരെ സ്നേഹിക്കുന്നുണ്ടെങ്കിൽ അത് അനുവദിച്ചു കൊടുക്കണം എന്ന രീതിയിൽ അവർ അതിനെ സാധാരണവൽക്കരിക്കുകയും ചെയ്യുന്നു. ഈ പറഞ്ഞ ആൾ എനിക്ക് ക്രഷ് ഉണ്ടായിരുന്ന ആളായിരുന്നു. അയാൾക്ക് കൺസെന്റ് എന്താണെന്ന് അറിയില്ല. എന്റെ ജീവിതത്തിൽ നടന്ന ഈ കാര്യങ്ങൾ തിരിച്ചറിയാനും അത് ഉൾക്കൊള്ളാനും എനിക്ക് മുപ്പത് വർഷങ്ങൾ വേണ്ടിവന്നു." പാർവതി കൂട്ടിച്ചേർത്തു.

2006 ൽ ‘ഔട്ട് ഓഫ് സിലബസ്’ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച താരമാണ് പാർവതി തിരുവോത്ത്. ആ വർഷം തന്നെ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ‘നോട്ട്ബുക്ക്’ എന്ന ചിത്രത്തിലൂടെ മികച്ച പ്രകടനം പുത്തെടുക്കാൻ പാർവതിയ്ക്കായി. പിന്നീട് മരിയാൻ, ബാഗ്ലൂർ ഡേയ്‌സ്, എന്ന് നിന്റെ മൊയ്‌ദീൻ, ചാർളി, ടേക്ക് ഓഫ്, ഉയരെ, കൂടെ എന്നീ നിരവധി ചിത്രങ്ങളിലൂടെ മികച്ച പ്രകടനമാണ് പാർവതി കാഴ്ചവച്ചത്. മലയാളത്തിന് പുറമേ ബോളിവുഡിലും താരം സാന്നിധ്യമറിയിച്ചിട്ടുണ്ട്. ‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’, പൃഥ്വിരാജ് നായകനാവുന്ന ‘ഐ നോബഡി’ എന്നീ ചിത്രങ്ങളാണ് പാർവതിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.

Content Highlights: Actor Parvathy Thiruvoth has shared details about the hardships and challenges she faced in her personal and professional life. Speaking candidly, she reflected on difficult phases that shaped her journey and resilience. Her remarks have drawn attention for highlighting the realities behind her career path.

dot image
To advertise here,contact us
dot image