

ആഷസ് പരമ്പരയിലെ അഞ്ചാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ ഓസ്ട്രേലിയയ്ക്കെതിരെ ഇംഗ്ലണ്ട് 384 റണ്‍സിന് ഓള്‍ഔട്ട്. തകര്‍പ്പന്‍ സെഞ്ച്വറി നേടിയ ജോ റൂട്ടാണ് ഇംഗ്ലണ്ടിന് കരുത്തായത്. 242 പന്തില്‍ 15 ബൗണ്ടറി സഹിതം 160 റണ്‍സെടുത്താണ് റൂട്ട് മടങ്ങിയത്.
സിഡ്‌നിയിലെ ടെസ്റ്റിന്റെ ഒന്നാം ദിനം മഴകാരണം കളിനിര്‍ത്തേണ്ടിവന്നിരുന്നു. രണ്ടാം ദിനം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട് ബാറ്റിങ് പുനഃരാരംഭിച്ചത്. ഒന്നാം ദിനം അര്‍ധ സെഞ്ച്വറി നേടി റൂട്ട് രണ്ടാം ദിനം മൂന്നക്കം തൊട്ടു. 146-ാം പന്തിലാണ് ജോ റൂട്ട് തന്റെ 41-ാം ടെസ്റ്റ് സെഞ്ച്വറി സ്വന്തമാക്കിയത്. പരമ്പരയില്‍ താരം നേടുന്ന രണ്ടാമത്തെ സെഞ്ച്വറിയാണിത്.
ഇംഗ്ലണ്ടിന് വേണ്ടി അര്‍ധ സെഞ്ച്വറി നേടിയ ഹാരി ബ്രൂക്കും തിളങ്ങി. 97 പന്തില്‍ 84 റണ്‍സെടുത്താണ് ബ്രൂക്ക് പുറത്തായത്. 46 റണ്‍സെടുത്ത് ജാമി സ്മിത്തും ഭേദപ്പെട്ട സംഭാവന നല്‍കി. ഓസീസിന് വേണ്ടി മൈക്കല്‍ നെസര്‍ നാല് വിക്കറ്റ് വീഴ്ത്തി തിളങ്ങിയപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്കും സ്‌കോട്ട് ബോളണ്ടും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.
Content highlights: Ashes 5th Test: Joe Root smashes Century; England 384 all out vs Australia at SCG