'ഒറ്റയ്ക്ക് വഴിവെട്ടി വന്നവനാടാ... ദൈവത്തെപ്പോലെ കൂടെ നിന്നത് പ്രേക്ഷകർ, നിങ്ങൾക്ക് വേണ്ടി സിനിമ ചെയ്യും'

'ഇനി നിങ്ങൾക്ക് വേണ്ടി മാത്രം സിനിമകൾ ചെയ്യണം എന്നാണ് ആഗ്രഹം'. ആഗോള ബോക്സ് ഓഫീസിൽ സിനിമ 100 കോടി പിന്നിട്ടു. നിവിന്റെ ആദ്യ 100 കോടി സിനിമയാണിത്.

'ഒറ്റയ്ക്ക് വഴിവെട്ടി വന്നവനാടാ... ദൈവത്തെപ്പോലെ കൂടെ നിന്നത് പ്രേക്ഷകർ, നിങ്ങൾക്ക് വേണ്ടി സിനിമ ചെയ്യും'
dot image

അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന സർവ്വം മായ വലിയ പ്രതീക്ഷകളോടെ സിനിമാപ്രേമികൾ കാത്തിരുന്ന സിനിമയാണിത്. ഗംഭീര പ്രതികരണങ്ങൾ ആണ് സിനിമയ്ക്ക് ലഭിക്കുന്നത്. ആഗോള ബോക്സ് ഓഫീസിൽ സിനിമ 100 കോടി പിന്നിട്ടു. നിവിന്റെ ആദ്യ 100 കോടി സിനിമയാണിത്. ഇപ്പോഴിതാ സിനിമയുടെ വിജയത്തിൽ തിയേറ്റർ വിസിറ്റിന് എത്തിയ നിവിൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. കരിയറിൽ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടപ്പോൾ ദൈവത്തെപ്പോലെ കൂടെ ഉണ്ടായത് പ്രേക്ഷകരാണെന്നും അവർക്ക് വേണ്ടി ഇനി സിനിമകൾ ചെയ്യുമെന്നും നിവിൻ പോളി പറഞ്ഞു.

'ഒറ്റയ്ക്ക് വഴിവെട്ടി വന്നവനാടാ.. പല പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും എന്റെ കരിയറിൽ വന്നപ്പോൾ ദൈവത്തെപ്പോലെ എന്റെ കൂടെ നിന്നത് പ്രേക്ഷകരാണ്. അതിന് ഒരുപാട് നന്ദി. ഇനി നിങ്ങൾക്ക് വേണ്ടി മാത്രം സിനിമകൾ ചെയ്യണം എന്നാണ് ആഗ്രഹം. നല്ല സിനിമകളും നല്ല കഥാപാത്രങ്ങളും വരട്ടെ. നിങ്ങൾക്ക് ഇനിയും ആസ്വദിക്കാൻ സാധിക്കട്ടെ എന്നു മാത്രം ആഗ്രഹിക്കുന്നു. ഇവിടെ വന്നതിനും നിങ്ങളെ കാണാൻ സാധിച്ചതിലും ഒരുപാട് സന്തോഷം. ഇപ്പോഴുള്ള സ്നേഹവും സപ്പോർട്ടും കൂടെ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു,' നിവിൻ പോളി പറഞ്ഞു. എറണാകുളം കവിത തിയേറ്ററിലായിരുന്നു നടനും സിനിമയുടെ അണിയറപ്രവർത്തകരും എത്തിയിരുന്നത്.

പുറത്തിറങ്ങി വെറും പത്ത് ദിവസം കൊണ്ടാണ് സർവ്വം മായ 100 കോടി നേടിയത്. മിക്ക തിയേറ്ററുകളിലും നിറഞ്ഞ സദസിലാണ് സിനിമ പ്രദർശിപ്പിക്കുന്നത്. നിവിൻ-അജു കോമ്പോ നന്നായി ചിരിപ്പിക്കുന്നുണ്ടെന്നും ഇരുവരുടെയും ഭാഗങ്ങൾക്ക് തിയേറ്ററിൽ നല്ല റെസ്പോൺസ് ആണെന്നാണ് കമന്റുകൾ.

ഫൺ സ്വഭാവത്തിൽ ഒരുങ്ങിയ ആദ്യ പകുതിയും ഇമോഷണൽ, ഫീൽ ഗുഡ് രണ്ടാം പകുതിയുമാണ് സിനിമയുടെ പ്രത്യേകത എന്നാണ് അഭിപ്രായങ്ങൾ. ഒരു ഹൊറർ കോമഡി മൂഡിലാണ് ചിത്രം ഒരുങ്ങുന്നത്. പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയ്ക്ക് ശേഷം അഖിൽ സത്യൻ ഒരുക്കുന്ന ചിത്രമാണ് സർവ്വം മായ. വലിയ പ്രതീക്ഷകളാണ് നിവിൻ ആരാധകർക്ക് ഈ സിനിമയ്ക്ക് മേൽ ഉള്ളത്. സെൻട്രൽ പിക്ചേഴ്സ് ആണ് സിനിമ കേരളത്തിൽ വിതരണം ചെയ്യുന്നത്.

Content Highlights: Actor Nivin Pauly reacted to the success of the film Sarvam Maya by thanking the audience for their strong support. He said viewers stood by him like God and assured that he would continue making films for them, expressing gratitude for the response received after the film’s success.

dot image
To advertise here,contact us
dot image