യോഗി ആദിത്യനാഥിന് നേരെ പാഞ്ഞടുത്ത് പശു; സുരക്ഷാ വീഴ്ച്ച ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

സുരക്ഷാ ജീവനക്കാര്‍ പശുവിനെ തടഞ്ഞതിനാല്‍ അപകടം ഒഴിവായി

യോഗി ആദിത്യനാഥിന് നേരെ പാഞ്ഞടുത്ത് പശു; സുരക്ഷാ വീഴ്ച്ച ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍
dot image

ലക്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നേരെ പാഞ്ഞടുത്ത് പശു. മുഖ്യമന്ത്രി ഗൊരഖ്പൂരില്‍ ഒരു പരിപാടിയ്‌ക്കെത്തിയപ്പോഴായിരുന്നു സംഭവം. സുരക്ഷാ ജീവനക്കാര്‍ പശുവിനെ തടഞ്ഞതിനാല്‍ അപകടം ഒഴിവായി. ഉദ്ഘാടന വേദിയ്ക്ക് മുന്നിലെത്തിയ യോഗി വാഹനത്തില്‍ നിന്ന് ഇറങ്ങിയതിന് പിന്നാലെ പ്രദേശത്ത് അലഞ്ഞുതിരിഞ്ഞിരുന്ന പശു മുഖ്യമന്ത്രിയ്ക്കുനേരെ ഓടിയടുക്കുകയായിരുന്നു. സംഭവത്തില്‍ സുരക്ഷാ വീഴ്ച്ച ചൂണ്ടിക്കാട്ടി ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു.

പശു യോഗിക്കുനേരെ പാഞ്ഞടുക്കുന്നതിന്റെ വീഡിയോ പുറത്തുവന്നു. ഇതോടെ അധികൃതര്‍ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിടുകയും മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ സൂപ്പര്‍വൈസറെ സസ്‌പെന്‍ഡ് ചെയ്യുകയുമായിരുന്നു. ഗൊരഖ്‌നാഥ് ഓവര്‍ബ്രിഡ്ജ് ഉദ്ഘാടനത്തിന് മുഖ്യമന്ത്രി എത്തിയപ്പോഴാണ് സംഭവമുണ്ടായത്.

എംപി രവി കിഷനാണ് ആദ്യം വാഹനത്തില്‍ നിന്ന് ഇറങ്ങിയത്. പിന്നാലെ യോഗി ഇറങ്ങി. അപ്പോഴാണ് കാറിനടുത്തേക്ക് പശു പാഞ്ഞത്. ഇത് ശ്രദ്ധയില്‍പ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ തടയുകയായിരുന്നു. സംഭവത്തില്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ സൂപ്പര്‍വൈസര്‍ അരവിന്ദ് കുമാറിന്റെ ഭാഗത്തും അശ്രദ്ധയുണ്ടായതായി കണ്ടെത്തി. പ്രദേശത്തെ സുരക്ഷാ ക്രമീകരണങ്ങള്‍ നിരീക്ഷിക്കുന്നതിന്റെ ഉത്തരവാദിത്വം കുമാറിനായിരുന്നു.

Content Highlights: Cow enters cm Yogi Adityanaths security zone; officer suspended for security lapses

dot image
To advertise here,contact us
dot image