ഒരു ദിവസം ഓഡർ ചെയ്യുന്നത് 4,000ത്തിലധികം ബർഗറുകൾ; യുഎഇ താമസക്കാരുടെ ഇഷ്ടഭക്ഷണം ഇവയാണ്

ഓണ്‍ലൈനിലൂടെ മിനി ചീസ് പിസ ഓര്‍ഡര്‍ ചെയ്തത് 13 ലക്ഷം ആളുകളാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു

ഒരു ദിവസം ഓഡർ ചെയ്യുന്നത് 4,000ത്തിലധികം ബർഗറുകൾ; യുഎഇ താമസക്കാരുടെ ഇഷ്ടഭക്ഷണം ഇവയാണ്
dot image

2025ല്‍ യുഎഇയിലെ താമസക്കാര്‍ ഓലൈനിലൂടെ ഏറ്റവും കൂടുതല്‍ വാങ്ങിയ ഭക്ഷണമായി ബര്‍ഗർ. യുഎഇയിലെ പ്രമുഖ ഓലെന്‍ ഡെലിവറി സ്ഥാപനങ്ങളാണ് ഇത് സബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. കണക്കുകള്‍ പ്രകാരം ഈ വര്‍ഷം യുഎഇയിലെ താമസക്കാര്‍ വാങ്ങിക്കഴിച്ചത് 47 ലക്ഷം ബര്‍ഗറുകളാണ്. അതായത് പ്രതിദിനം ശരാശരി 4,400 ബര്‍ഗറുകള്‍ വരെ വിറ്റഴിഞ്ഞു.

ഓണ്‍ലൈനിലൂടെ മിനി ചീസ് പിസ ഓര്‍ഡര്‍ ചെയ്തത് 13 ലക്ഷം ആളുകളാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. പഴവര്‍ഗങ്ങളാണ് തൊട്ടുപിന്നിലുള്ളത്. കൂര്‍ക്കംവലി ഒഴിവാക്കാനായി 25,000ലേറെ ആന്റി സ്നോറിങ് ഉപകരണങ്ങളും ഓണ്‍ലൈന്‍ വഴി ആളുകള്‍ വാങ്ങി. കളിപ്പാട്ടങ്ങള്‍, കോഫി, ചോക്ലേറ്റ്, തുടങ്ങിയവ സാധനങ്ങളുടെ വില്‍പ്പനയും പൊടിപൊടിച്ചു. വിവിധ ഉത്പന്നങ്ങൾ വാങ്ങുന്നതിനായി 1,250 ഓര്‍ഡറുകളാണ് ഒരു ഉപഭോക്താവ് ഒറ്റ ദിവസത്തിനുള്ളില്‍ ഓൺലൈനിൽ ചെയ്തത്. ഒരു ദിവസം 41 പര്‍ച്ചേസുകള്‍ നടത്തിയ മറ്റൊരാളും കൂട്ടത്തിലുണ്ട്.

ഒറ്റ പര്‍ച്ചേസില്‍ 4,600 ദിര്‍ഹത്തിന്റെ സാധനങ്ങള്‍ വാങ്ങിയതാണ് ഗ്രോസറി വിഭാഗത്തിലെ ഏറ്റവും വലിയ കണക്ക്. വേഗത്തിലുളള ഡെലിവറിയാണ് ഓൺലൈന്‍ പര്‍ച്ചേസുകളെ ജനം കൂടുതലായി ആശ്രയിക്കുന്നതിന്റെ പ്രധാന കാരണം. വ്യാപാര സ്ഥാപനങ്ങളില്‍ ബില്‍ ചെയ്യുന്നതിനായുള്ല ക്യൂ ഒഴിവാക്കാന്‍ കഴിയുമെന്നതും ഓണ്‍സൈന്‍ പര്‍ച്ചേഴ്‌സിനെ കൂടുതല്‍ ജനകീയമാക്കുന്നു. അതിവേഗം സാധനങ്ങള്‍ വീടുകളില്‍ എത്തിക്കുന്ന എക്‌സപ്രസ് ഡെലിവറി സംവിധാനം ഉള്‍പ്പെടെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ ഉപഭേക്താക്കള്‍ക്കായി ലഭ്യമാക്കുന്നുണ്ട്.

Content Highlights: UAE Online Orders 2025: Burgers, Bananas, and Impulse are favourite

dot image
To advertise here,contact us
dot image