ഓൺലൈൻ തട്ടിപ്പുകൾ വർദ്ധിക്കുന്നു; ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് വീണ്ടും മുന്നറിയിപ്പുമായി ദുബായ് പൊലീസ്

വിവിധ ബാങ്കുകളുടെയും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും പേരിലാണ് ഇത്തരക്കാര്‍ ജനങ്ങളെ സമീപിക്കുക

ഓൺലൈൻ തട്ടിപ്പുകൾ വർദ്ധിക്കുന്നു; ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് വീണ്ടും മുന്നറിയിപ്പുമായി ദുബായ് പൊലീസ്
dot image

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ വീണ്ടും മുന്നറിയിപ്പുമായി ദുബായ് പൊലീസ്. ഒടിപി ആവശ്യപ്പെട്ട് കൊണ്ട് വരുന്ന സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും ബാങ്ക് അക്കൗണ്ടിലെ പണം നഷ്ടമാകാന്‍ അത് കാരണമാകുമെന്നും പോലീസ് പൊതു ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ദുബായില്‍ ഓണ്‍ലൈന്‍ വഴിയുളള സാമ്പത്തിക തട്ടിപ്പുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി ദുബായ് പൊലീസ് വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. ‌

ഒടിപിയുടെ പേരിലാണ് പുതിയ തട്ടിപ്പ്. വിവിധ ബാങ്കുകളുടെയും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും പേരിലാണ് ഇത്തരക്കാര്‍ ജനങ്ങളെ സമീപിക്കുക. പിന്നാലെ ബന്ധപ്പെടുന്ന ആളിന്റെ ഫോണിലേക്ക് ഒടിപി അയക്കുകയും അത് നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്യും. ഔദ്യോഗിക ഫോണ്‍ കോളാണെന്ന് വിശ്വസിച്ച് ഒടിപി കൈമാറിയ നിരവധി പേര്‍ക്ക് ബാങ്ക് അക്കൗണ്ടില്‍ നിന്നുള്ള പണം നഷ്ടമായതായും അന്വേഷണത്തില്‍ കണ്ടെത്തി. ആരെങ്കിലും ഫോണിലേക്ക് വിളിച്ച് ഒടിപി ആവശ്യപ്പെട്ടാല്‍ ഒരിക്കലും നല്‍കരുതെന്നും തട്ടിപ്പ് സംഘമാണ് അതിന് പിന്നിലെന്നും ദുബായ് പൊലീസ് ഓര്‍മിപ്പിച്ചു.

ബാങ്കുകളോ ഔദ്യോഗിക സ്ഥാപനങ്ങളോ ഒരിക്കലും ഫോണിലൂടെ ഒടിപി ആവശ്യപ്പെടില്ല. ഇത്തരം തട്ടിപ്പ് സംഘങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും സ്വകാര്യ വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കണമെന്നും പൊലീസ് വ്യക്തമാക്കി. ഇതിന് പുറമെ വേറെയും നിരവധി ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നടക്കുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഔദ്യോഗിക സ്ഥാപനങ്ങളുടെ ഉദ്യോഗസ്ഥര്‍ ചമഞ്ഞാണ് പലപ്പോഴും തട്ടിപ്പ് സംഘം വീഡിയോ കോളുകളില്‍ പ്രത്യക്ഷപ്പെടുക. ജനങ്ങളുടെ വിശ്വാസ്യത നേടുന്നതിനായി വ്യാജ ഐഡി കാര്‍ഡുകള്‍ ഉള്‍പ്പെടെയുളള കൃത്രിമ രേഖകളും ഇവര്‍ ജനങ്ങളെ കാണിക്കും. പലപ്പോഴും രാജ്യത്ത് പുറത്ത് ഇരുന്നുകൊണ്ടാണ് ഇത്തരം സംഘങ്ങള്‍ തട്ടിപ്പന് നേതൃത്വം നല്‍കുന്നതെന്നും ദുബായ് പൊലീസ് അറിയിച്ചു.

Content Highlights: Dubai Police again warns against online fraud

dot image
To advertise here,contact us
dot image