തെലങ്കാനയിൽ ക്രിസ്മസ് ആഘോഷിക്കാനാകുന്നതിന് കാരണം സോണിയയുടെ ത്യാഗമെന്ന് രേവന്ത് റെഡ്ഡി; എതിര്‍പ്പുമായി ബിജെപി

തെലങ്കാനയിൽ ഇന്ന് ജനങ്ങൾക്ക് ക്രിസ്മസ് ആഘോഷിക്കാനാകുന്നുവെങ്കിൽ അതിന് കാരണം സോണിയ ഗാന്ധിയുടെ ത്യാഗമാണെന്ന് രേവന്ത് റെഡ്ഡി

തെലങ്കാനയിൽ ക്രിസ്മസ് ആഘോഷിക്കാനാകുന്നതിന് കാരണം സോണിയയുടെ ത്യാഗമെന്ന് രേവന്ത് റെഡ്ഡി; എതിര്‍പ്പുമായി ബിജെപി
dot image

ന്യൂഡൽഹി: ദക്ഷിണേന്ത്യൻ സംസ്ഥാനമായ തെലങ്കാനയിൽ ക്രിസ്മസ് ആഘോഷിക്കാൻ വഴിയൊരുക്കിയത് കോൺഗ്രസ് നേതാവായ സോണിയ ഗാന്ധിയെന്ന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ പ്രസ്താവനക്കെതിരെ ബിജെപി.

തെലങ്കാനയിൽ ഇന്ന് ജനങ്ങൾക്ക് ക്രിസ്മസ് ആഘോഷിക്കാനാകുന്നുവെങ്കിൽ അതിന് കാരണം സോണിയ ഗാന്ധിയുടെ ത്യാഗമാണ് എന്നായിരുന്നു ഹൈദരാബാദിലെ ലാൽബഹദൂർ സ്റ്റേഡിയത്തിൽ സർക്കാർ സംഘടിപ്പിച്ച ക്രിസ്മസ് പരിപാടിയിൽ രേവന്ത് റെഡ്ഡി നടത്തിയ പരാമർശം. സോണിയ ഗാന്ധിയുടെ ജന്മദിനമായ ഡിസംബർ ഒമ്പതുമായി താരതമ്യം ചെയ്തത്, തെലങ്കാന സംസ്ഥാനം രൂപവത്കരിച്ച ഡിസംബർ മാസം പ്രത്യേക പ്രാധാന്യമുള്ള മാസമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പിന്നാലെ മുഖ്യമന്ത്രി നടത്തിയത് അനുചിതമായ പ്രസ്താവനയാണെന്ന് ബിജെപി ആരോപിച്ചു. അനാവശ്യമായ താരതമ്യമാണ് രേവന്ത് റെഡ്ഡി നടത്തിയതെന്നും മതപരമായ ആഘോഷത്തെ മുഖ്യമന്ത്രി രാഷ്ട്രീയവത്കരിച്ചുവെന്നും ബിജെപി കുറ്റപ്പെടുത്തി.

സോണിയ ഗാന്ധി ഒരിക്കലും ഹൈന്ദവ വിശ്വാസങ്ങളിൽ താല്പര്യം കാണിച്ചിരുന്നില്ലെന്നും ജന്മനാ സ്വീകരിച്ച ക്രിസ്തുമതമാണ് സോണിയ പിന്തുടർന്നിരുന്നതെന്നും ബിജെപി വക്താവ് ആർ പി സിങ് പറഞ്ഞു. അധികാരത്തിലിരിക്കെ ജൻപഥിലെ അവരുടെ വസതിയിൽ ക്രിസ്മസ് ആഘോഷിച്ചിരുന്നു എന്നാൽ ദീപാവലി ആഘോഷിച്ചിരുന്നില്ലെന്ന് പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും ആർ പി സിങ് ആരോപിച്ചു. അവരവരുടെ മതപരമായ വിശ്വാസം ആഘോഷിക്കുകയും പാലിക്കുകയും ചെയ്യുന്നത് സാധാരണയാണ്. എന്നാൽ സംസ്ഥാനത്തിന്റെ തലവനായ മുഖ്യമന്ത്രി നടത്തിയ പരാമർശം ശരിയായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നെഹ്‌റു കുടുംബത്തെ പ്രീതിപ്പെടുത്താനാണ് രേവന്ത് റെഡ്ഡി സോണിയയെ പുകഴ്ത്തുന്നത് എന്നായിരുന്നു ബിജെപി നേതാവായ നളിൻ കോഹ്‌ലിയുടെ പ്രതികരണം. അതേസമയം വിമർശനങ്ങളിൽ രേവന്ത് റെഡ്ഡിയോ കോൺഗ്രസോ പ്രതികരിച്ചിട്ടില്ല.

Content Highlights: revanth reddy said telangana could celebrate christmas only because of the sacrifice of sonia gandhi; BJP agaisnt statement

dot image
To advertise here,contact us
dot image