പശുവിനെ ചിക്കൻ മോമോസ് കഴിപ്പിച്ച് വ്ളോഗർ; മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ അറസ്റ്റ്

തെരുവില്‍ അലഞ്ഞ് നടന്ന പശുവിനാണ് യുവാവ് മോമോസ് നല്‍കിയത്

പശുവിനെ ചിക്കൻ മോമോസ് കഴിപ്പിച്ച് വ്ളോഗർ; മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ അറസ്റ്റ്
dot image

ന്യൂഡല്‍ഹി: പശുവിനെ ചിക്കന്‍ മോമോസ് കഴിപ്പിച്ച വ്‌ളോഗര്‍ക്കെതിരെ കേസ്. ഗുരുഗ്രാമിലാണ് 28കാരനായ ഋതിക് ചാന്ദ്‌നയെ പൊലീസ് അറസ്റ്റ് ചെയ്തത്. പശുവിനെ മാംസാഹരം കഴിപ്പിച്ചതിലൂടെ യുവാവ് മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. തെരുവില്‍ അലഞ്ഞ് നടന്ന പശുവിനാണ് യുവാവ് മോമോസ് നല്‍കിയത്. പശു സംരക്ഷകരുടെ പരാതിയിലാണ് കേസ്. പശുവിനെ കൊണ്ട് മോമോസ് തീറ്റിക്കുകയും ചെയ്തിരുന്നു. നാട്ടുകാര്‍ ആവശ്യപ്പെട്ടിട്ടും വീഡിയോ ഡിലീറ്റ് ചെയ്യാന്‍ ഋതിക് തയ്യാറായില്ലെന്ന് പൊലീസ് പറഞ്ഞു.

ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇയാള്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. സെക്ടര്‍ 56ലെ ഒരു മാര്‍ക്കറ്റില്‍ നിന്ന് ചിക്കന്‍ മോമോസ് വാങ്ങിയ ഋതിക് കുറച്ചെണ്ണം കഴിച്ച ശേഷം അവശേഷിച്ചത് പശുവിന് നല്‍കുകയായിരുന്നു.

Content Highlight; A YouTuber has been arrested for feeding chicken momos to a cow

dot image
To advertise here,contact us
dot image