ജയിലിലെ കൂട്ടുകാരന് ടൂത്ത് പേസ്റ്റ് എത്തിച്ചു, സംശയം തോന്നി തുറന്നപ്പോള്‍ എംഡിഎംഎ, സുഹൃത്ത് അറസ്റ്റിൽ

കഴിഞ്ഞ ദിവസമാണ് ജില്ലാ ജയിലിലെ തടവുകാരനായ അൻവിത്തിനെ കാണാൻ ആഷിഖ് ജയിലിലെത്തിയത്

ജയിലിലെ കൂട്ടുകാരന് ടൂത്ത് പേസ്റ്റ് എത്തിച്ചു, സംശയം തോന്നി തുറന്നപ്പോള്‍ എംഡിഎംഎ, സുഹൃത്ത് അറസ്റ്റിൽ
dot image

മംഗളൂരു : വിചാരണത്തടവുകാരന് എംഡിഎംഎ എത്തിച്ച സുഹൃത്ത് അറസ്റ്റിൽ. തടവുകാരനെ

കാണാൻ ജയിലിലെത്തിയ സുഹൃത്ത് ടൂത്ത് പേസ്റ്റ് ട്യൂബിനുള്ളിലാണ് എംഡിഎംഎ എത്തിച്ചത്.

സന്ദർശകനായ ഉർവ സ്റ്റോർ സ്വദേശി ആഷിഖിനെ (29) മംഗളൂരു ജില്ലാ ജയിൽ ഉദ്യോഗസ്ഥർ പിടികൂടി പൊലീസിനു കൈമാറി.

കഴിഞ്ഞ ദിവസമാണ് ജില്ലാ ജയിലിലെ തടവുകാരനായ അൻവിത്തിനെ കാണാൻ ആഷിഖ് ജയിലിലെത്തിയത്. ബിസ്‌കറ്റ് ഉൾപ്പെടെയുള്ള ഭക്ഷണസാധനങ്ങളും ടൂത്ത് പേസ്റ്റും ബ്രഷുമായാണ് ആഷിഖ് എത്തിയത്. സാധനങ്ങൾ ഓരോന്നായി പരിശോധിച്ച സുരക്ഷാ ഉദ്യോഗസ്ഥർക്ക് ടൂത്ത് പേസ്റ്റ് ട്യൂബ് ഞെക്കിനോക്കിയപ്പോൾ സംശയം തോന്നി.

തുടർന്ന് ട്യൂബ് കീറി പരിശോധിച്ചപ്പോഴാണ് അതിനുള്ളിൽ ചെറിയ പാക്കറ്റിൽ എംഡിഎംഎയും അത് മൂക്കിൽ വലിച്ചുകേറ്റാനുള്ള പ്ലാസ്റ്റിക് സ്‌ട്രോയുടെ കഷണങ്ങളും കണ്ടെത്തിയത്. സച്ചിൻ തലപ്പാടി എന്നയാളുടെ നിർദേശപ്രകാരമാണ് ലഹരി എത്തിച്ചുനൽകിയതെന്ന് ആഷിഖ് മൊഴി നൽകിയതായി ജയിൽ സൂപ്രണ്ട് ശരണ ബസപ്പ പറഞ്ഞു. സംഭവത്തിൽ ബർക്കെ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Content Highlight : Friend arrested for delivering drugs to inmate in prison

dot image
To advertise here,contact us
dot image