

പാലക്കാട് : രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസിലെ ഗോവിന്ദച്ചാമിയെന്ന് ബിജെപി. രാഹുൽ - ഷാഫി മാഫിയ സംഘത്തെ കെപിസിസി ഭയക്കുന്നു എന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാർ പറഞ്ഞു. ഷാഫിയുടെ പിന്തുണയോടെയാണ് രാഹുലിൻ്റെ എല്ലാ പ്രവൃത്തിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം എം എ ഷഹനാസിൻ്റെ ഷാഫി പറമ്പിലിനെതിരായ ആരോപണത്തില്‍ രൂക്ഷ വിമർശനവുമായി സിപിഐഎം രംഗത്തെത്തി. സിപിഐഎം നേരത്തെ ഷാഫിക്കെതിരെ ഉന്നയിച്ച ആരോപണം ഷഹനാസ് ശരിവെച്ചുവെന്നും ഇ എൻ സുരേഷ് ബാബു പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനെ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ആക്കരുതെന്ന് ഷാഫിക്ക് ഷഹനാസ് മുന്നറിയിപ്പ് നൽകിയിരുന്നു. അത് വകവെയ്ക്കാതെയാണ് രാഹുൽ മാങ്കൂട്ടത്തിലിനെ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ആക്കിയതെന്നും ഷാഫി അന്നേ നടപടി എടുത്തിരുന്നുവെങ്കില്‍ ഒരു പെൺകുട്ടിയ്ക്കും ഈ ഗതി വരില്ലായിരുന്നുവെന്നും ഇ എൻ സുരേഷ് ബാബു വ്യക്തമാക്കി.
ഷഹനാസിന്‍റെ വെളിപ്പെടുത്തലോടെ രാഹുൽ മങ്കൂട്ടത്തിലിന് ആരാണ് സംരക്ഷണം നൽകുന്നത് എന്ന് വ്യക്തമാകുകയാണെന്നും രാഹുലിൻ്റെ ഹെഡ്മാഷ് ആരെന്ന് വ്യക്തമായിയെന്നും അദ്ദേഹം പറഞ്ഞു. ഷാഫിയും രാഹുലും അടങ്ങുന്ന സംഘത്തെ കോൺഗ്രസിനകത്ത് പോലും ഭയമാണ്.
രാഹുൽ മാങ്കൂട്ടത്തിലിന് എല്ലാത്തിനും സഹായി ഫെന്നി നൈനാണെന്നും. ഇവർക്ക് പെൺവാണിഭസംഘവുമായി ബന്ധമുണ്ടെന്നും സുരേഷ് ബാബു പറഞ്ഞു. രാഹുലും ഫെന്നിയും ഉൾപ്പെടുന്ന പെൺവാണിഭസംഘത്തിൽ ഹെഡ്മാഷുമുണ്ടെന്നും സുരേഷ് ബാബു പറഞ്ഞു.
എന്നാൽ യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തിയെന്ന കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ജാമ്യ ഹര്‍ജിയില്‍ വിധി ഇന്നുണ്ടാകും. തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ അടച്ചിട്ട മുറിയിലായിരിക്കും ഇന്നും വാദം തുടരുക. ഇന്നലെ ഒന്നരമണിക്കൂറിലേറെയാണ് വാദം തുടര്‍ന്നത്. കൂടുതല്‍ തെളിവുകള്‍ സമര്‍പ്പിക്കാന്‍ സമയം വേണമെന്ന് പ്രോസിക്യൂഷന്‍ അനുമതി ചോദിച്ചത് കോടതി അനുവദിച്ചിരുന്നു. ഇന്ന് കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്നാണ് വിവരം.
Content Highlight : All of Rahul's actions are with Shafi's support; C Krishnakumar