നിർമാതാവ് എവിഎം ശരവണൻ അന്തരിച്ചു; ശിവാജി, വേട്ടൈക്കാരന്‍, അയന്‍ തുടങ്ങിയ ഹിറ്റ് സിനിമകൾ നിർമിച്ചിട്ടുണ്ട്

സംസാരം അത് മിന്‍സാരം, ശിവാജി ദി ബോസ്, വേട്ടൈക്കാരന്‍, മിന്‍സാര കനവ്, ലീഡര്‍, അയന്‍ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങള്‍ അദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ട്

നിർമാതാവ് എവിഎം ശരവണൻ അന്തരിച്ചു; ശിവാജി, വേട്ടൈക്കാരന്‍, അയന്‍ തുടങ്ങിയ ഹിറ്റ് സിനിമകൾ നിർമിച്ചിട്ടുണ്ട്
dot image

തമിഴ് സിനിമയിലെ പ്രമുഖ നിർമാതാവ് എ വി എം ശരവണന്‍ എന്ന ശരവണന്‍ സൂര്യമണി അന്തരിച്ചു. എവിഎം പ്രൊഡക്ഷന്‍സിന്‍റെയും എവിഎം സ്റ്റുഡിയോസിന്‍റെയും ഉടമയാണ്. ചെന്നൈയിലായിരുന്നു അന്ത്യം. മകന്‍ എം എസ് ഗുഹനും ചലച്ചിത്ര നിർമാതാവാണ്‌.

എം ജി ആർ, ശിവാജി ഗണേശൻ, രജനികാന്ത്, കമൽഹാസൻ തുടങ്ങിയവരുടെ സിനിമകൾ എ വി എം ശരവണന്‍ നിര്‍മ്മിച്ചിട്ടുണ്ട്. നാനും ഒരു പെണ്‍, സംസാരം അത് മിന്‍സാരം, ശിവാജി ദി ബോസ്, വേട്ടൈക്കാരന്‍, മിന്‍സാര കനവ്, ലീഡര്‍, അയന്‍ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങള്‍ അദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ട്. നാനും ഒരു പെണ്‍, സംസാരം അത് മിന്‍സാരം എന്നീ ചിത്രങ്ങള്‍ക്ക് ഫിലിംഫെയര്‍ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. 1986 ൽ മദ്രാസ് നഗരത്തിന്റെ ഷരീഫ് എന്ന ഓണററി പദവിയും അദ്ദേഹം വഹിച്ചിട്ടുണ്ട്. വടപളനി എവിഎം സ്റ്റുഡിയോയിൽ ആണ് പൊതുദർശനം.

Content Highlights: Producer AVM Saravanan passed away

dot image
To advertise here,contact us
dot image