ചെറുമകനൊപ്പം നടക്കാനിറങ്ങിയ ശിവസേന മുന്‍ എംഎല്‍എയെ കാറിടിച്ച് തെറിപ്പിച്ചു; നില ഗുരുതരം

കൊച്ചുമകന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു

ചെറുമകനൊപ്പം നടക്കാനിറങ്ങിയ ശിവസേന മുന്‍ എംഎല്‍എയെ കാറിടിച്ച് തെറിപ്പിച്ചു; നില ഗുരുതരം
dot image

മുംബൈ: നാസിക്കില്‍ ചെറുമകനൊപ്പം നടക്കാനിറങ്ങിയ ശിവസേന മുന്‍ എംഎല്‍എയെ കാറിടിച്ചുവീഴ്ത്തി. ഇഗത്പുരിയിലെ മുന്‍ എംഎല്‍എയായ നിര്‍മല ഗാവിത്തിനെയാണ് കാറിടിച്ച് വീഴ്ത്തിയത്. ഇവര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കൊച്ചുമകന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

സംഭവത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. മന:പൂര്‍വം കാറിടിപ്പിച്ചതാണെന്ന് സിസിടിവിയില്‍ വ്യക്തമാകുന്നുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍ സംഭവത്തിലിതുവരെ പ്രതിയെ പിടികൂടാനായിട്ടില്ല. വാഹനം തിരിച്ചറിഞ്ഞെങ്കിലും ഓടിച്ചയാളെ പിടികൂടാത്തത് വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്.

2014-ലെ തെരഞ്ഞെടുപ്പിലാണ് ഇഗത്പുരി നിയോജകമണ്ഡലത്തില്‍നിന്ന് നിര്‍മല വിജയിച്ചത്. ശിവസേന താക്കറെ വിഭാഗത്തിലായിരുന്നു ആദ്യം നിര്‍മലയെങ്കലും പിന്നീട് ഷിന്‍ഡേ പക്ഷത്തിനൊപ്പം ചേര്‍ന്നു.

Content Highlights: ex-Shiv Sena MLA rammed by car while walking on road

dot image
To advertise here,contact us
dot image