

റോം: അമ്മ മരിച്ചതിനുശേഷം പെന്‍ഷന്‍ തുടര്‍ന്നും കിട്ടാനായി ആള്‍മാറാട്ടം നടത്തി മകന്‍. അമ്മയുടെ വേഷം ധരിച്ചാണ് മകന്‍ ജീവിച്ചത്. ഇറ്റലിയിലാണ് സംഭവം. മൂന്ന് വര്‍ഷം മുമ്പാണ് 56വയസുകാരന്റെ അമ്മ 82 വയസ്സുള്ള ഗ്രാസിയേല ഡാള്‍ ഒഗ്ലിയോ മരിച്ചത്.
എന്നാല്‍ ഈ വിവരം മകന്‍ ആരോടും പറഞ്ഞിരുന്നില്ല. തുടര്‍ന്ന് അമ്മയുടെ വേഷം കെട്ടി മേക്കപ്പിട്ട് നടക്കുകയായിരുന്നു ഇയാള്‍. മുടങ്ങാതെ പെന്‍ഷന്‍ തുകയും കൈപ്പറ്റി. തിരിച്ചറിയല്‍ കാര്‍ഡ് പുതുക്കാന്‍ ഇയാള്‍ പോയതോടെയാണ് ഉദ്യോഗസ്ഥന് സംശയം തോന്നുകയും തുടര്‍ന്ന് പിടിക്കപ്പെടുകയും ചെയ്തത്.
നീണ്ട പാവാടയും നെയില്‍ പോളിഷും മാലയും കമ്മലുമെല്ലാം ധരിച്ചായിരുന്നു ഇയാള്‍ എത്തിയിരുന്നത്. സംശയം തോന്നിയതിനെ തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ വീട്ടില്‍ ഒളിപ്പിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുകയും ചെയ്തു.
മൃതദേഹം ഒരു സ്ലീപ്പിംഗ് ബാഗില്‍ നിറച്ച് വീട്ടിലെ അലക്കു മുറിയില്‍ സൂക്ഷിച്ചുവെന്ന് ഔട്ട്ലെറ്റ് റിപ്പോര്‍ട്ട് ചെയ്തു. മകന്‍ അമ്മയുടെ ഓരോ രീതികളും അനുകരിച്ചിരുന്നു. അമ്മയുടെ പെന്‍ഷനും മൂന്ന് വീടുകളുടെ സ്വത്തുക്കളും ഉപയോഗിച്ച് മകന് പ്രതിവര്‍ഷം ഏകദേശം 61,000 ഡോളര്‍ സമ്പാദിക്കാന്‍ കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാളുടെ പേരുവിവരങ്ങൾ ലഭ്യമല്ല.
Content Highlights: son dressed as dead mom to collect her pension