വിജയ്‌യെ വിമര്‍ശിച്ച് വീഡിയോ ചെയ്ത യൂട്യൂബര്‍ക്കെതിരെ ആക്രമണം: നാലുപേര്‍ അറസ്റ്റില്‍

കിരണ്‍ ബ്രൂസ് എന്ന യൂട്യൂബറെയാണ് നാലംഗ സംഘം ആക്രമിച്ചത്

വിജയ്‌യെ വിമര്‍ശിച്ച് വീഡിയോ ചെയ്ത യൂട്യൂബര്‍ക്കെതിരെ ആക്രമണം: നാലുപേര്‍ അറസ്റ്റില്‍
dot image

ചെന്നൈ: ടിവികെ നേതാവും നടനുമായ വിജയ്‌യെ വിമര്‍ശിച്ച് വീഡിയോ അപ്പ്‌ലോഡ് ചെയ്ത യൂട്യൂബര്‍ക്കുനേരെ ആക്രമണം. തമിഴ്‌നാട്ടിലെ ആവടിയിലാണ് സംഭവം. മുപ്പത്തിയെട്ടുകാരനായ യൂട്യൂബറെ നാലുപേര്‍ ചേര്‍ന്നാണ് ആക്രമിച്ചത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. ബാലകൃഷ്ണന്‍, ധനുഷ്, അശോക്, പാര്‍ത്ഥസാരഥി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കിരണ്‍ ബ്രൂസ് എന്ന യൂട്യൂബറെയാണ് നാലംഗ സംഘം ആക്രമിച്ചത്. ഇയാള്‍ നിരന്തരം വിജയ്ക്കും ടിവികെയ്ക്കും എതിരെ വീഡിയോകള്‍ ചെയ്യുന്നയാളാണ്. തിയറ്ററില്‍ സിനിമ കാണാനെത്തിയപ്പോഴായിരുന്നു സംഘം തന്നെ ആക്രമിച്ചതെന്ന് കിരണ്‍ ബ്രൂസ് പരാതിയില്‍ പറയുന്നു. വടപളനി പൊലീസ് സ്റ്റേഷനിലാണ് കിരണ്‍ പരാതി നല്‍കിയത്. പരാതിയില്‍ പൊലീസ് കേസെടുക്കുകയും നാലുപേരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു.

Content Highlights: Attack on YouTuber who made a video criticizing Vijay: Four arrested

dot image
To advertise here,contact us
dot image