ബിഹാർ വോട്ടിംഗിൽ കൃത്രിമത്വം നടന്നു, എന്തൊക്കെയോ സംഭവിച്ചു, എന്നാൽ തെളിവില്ല; പ്രശാന്ത് കിഷോർ

ജൻ സുരാജ് പാർട്ടിയുടെ പരാജയം തകർത്തുകളയുന്നതായിരുന്നുവെന്ന് പ്രശാന്ത് കിഷോർ

ബിഹാർ വോട്ടിംഗിൽ കൃത്രിമത്വം നടന്നു, എന്തൊക്കെയോ സംഭവിച്ചു, എന്നാൽ തെളിവില്ല; പ്രശാന്ത് കിഷോർ
dot image

പട്‌ന: ബിഹാർ തെരഞ്ഞെടുപ്പിൽ തട്ടിപ്പ് നടന്നുവെന്ന ആരോപണവുമായി ജൻ സുരാജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോർ രംഗത്ത്. ബിഹാറിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കൃത്രിമത്വം നടന്നുവെന്നും എന്നാൽ ഇത് സാധൂകരിക്കാനോ പിന്തുണക്കാനോ നിലവിൽ തന്റെ പക്കൽ തെളിവുകളില്ലെന്നും മുൻ തെരഞ്ഞെടുപ്പ് നയതന്ത്രജ്ഞൻകൂടിയായ പ്രശാന്ത് കിഷോർ വ്യക്തമാക്കി.

എന്തൊക്കെയോ ചിലത് സംഭവിച്ചിട്ടുണ്ട്. വോട്ടിംഗ് ട്രെൻഡും തങ്ങളുടെ പാർട്ടി പ്രവർത്തകർക്ക് ലഭിച്ച പ്രതികരണങ്ങളും തമ്മിൽ വലിയ അന്തരമാണുള്ളത്. ജൻ സുരാജ് പാർട്ടിയുടെ പരാജയം തകർത്തുകളയുന്നതായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടി സീറ്റുകളൊന്നും നേടിയിരുന്നില്ല.

'അവിടെ ചില ശക്തികൾ പ്രവർത്തിച്ചിട്ടുണ്ട്. ആളുകൾക്ക് പരിചയമില്ലാത്ത ചില പാർട്ടികൾ പോലും ലക്ഷങ്ങളുടെ വോട്ട് നേടി. ഇവിഎമ്മിൽ കൃത്രിമത്വം നടന്നുവെന്ന് പറയാനും പ്രതികരിക്കാനും ആളുകൾ തന്നോട് പറയുന്നുണ്ട്. ഇത് പരാജയത്തിന് ശേഷം ആളുകൾ ഉന്നയിക്കുന്ന ആരോപണമാണ്. എന്നാൽ എന്റെ പക്കൽ തെളിവുകളില്ല. എന്നാലും അവിടെ എന്തൊക്കെയോ ചിലത് സംഭവിച്ചിട്ടുണ്ട്.', പ്രശാന്ത് കിഷോർ ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ബിഹാറിൽ സ്ത്രീകൾക്ക് എൻഡിഎ സഖ്യം പണം നൽകി വോട്ട് തട്ടിയെന്ന് അദ്ദേഹം ആരോപിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് വോട്ടിംഗ് ദിനം വരെ എൻഡിഎസഖ്യം ബിഹാറിലെ സ്ത്രീകൾക്ക് പണം നൽകിയിട്ടുണ്ട്. ആർജെഡി അധികാരത്തിലെത്തിയാൽ ജംഗിൾ രാജ് മടങ്ങിയെത്തുമെന്ന ഭയവും ജൻ സുരാജ് പാർട്ടിക്ക് തിരിച്ചടിയായെന്നും പ്രശാന്ത് കിഷോർ പറഞ്ഞു. ഞങ്ങൾക്ക് വോട്ട് ചെയ്യുകയും ജൻ സുരാജ് പാർട്ടി വിജയിക്കാതിരിക്കുകയും ചെയ്താൽ അത് ലാലുവിന്റെ ജംഗിൾ രാജ് മടങ്ങിവരാൻ ഇടയാക്കുമെന്ന ആശങ്ക ജനങ്ങൾക്കുണ്ടായിരുന്നുവെന്നും പ്രശാന്ത് കിഷോർ കൂട്ടിച്ചേർത്തു.

Content Highlights : polls were rigged, but have no proof Prashant Kishor about Bihar election result

dot image
To advertise here,contact us
dot image