അടുത്ത ഓസ്കറിനുള്ള ഐറ്റമാണോ ഒരുങ്ങുന്നത്?; 'വാരണാസി'യിലെ ഗാനങ്ങളെക്കുറിച്ച് മനസുതുറന്ന് കീരവാണി

വളരെ ഗ്രാൻഡ് ആയ ഗാനങ്ങൾ തന്നെ സിനിമയിൽ പ്രതീക്ഷിക്കാം എന്നും കീരവാണി കൂട്ടിച്ചേർത്തു

അടുത്ത ഓസ്കറിനുള്ള ഐറ്റമാണോ ഒരുങ്ങുന്നത്?; 'വാരണാസി'യിലെ ഗാനങ്ങളെക്കുറിച്ച് മനസുതുറന്ന് കീരവാണി
dot image

ബ്രഹ്‌മാണ്ഡ സംവിധായകന്‍ എസ് എസ് രാജമൗലി ഒരുക്കുന്ന വാരണാസി എന്ന ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം നടന്നിരുന്നു. മഹേഷ് ബാബു നായകനാകുന്ന ചിത്രത്തില്‍ പൃഥ്വിരാജും പ്രധാന വേഷത്തിലെത്തുന്നുണ്ട്. വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന സിനിമയുടെ സംഗീതം നിർവഹിക്കുന്നത് കീരവാണി ആണ്. ഇപ്പോഴിതാ സിനിമയിലെ ഗാനങ്ങളെക്കുറിച്ച് മനസുതുറക്കുകയാണ് കീരവാണി.

വാരണാസിയിൽ ആറ് ഗാനങ്ങൾ ഉണ്ടാകുമെന്ന് കീരവാണി പറഞ്ഞു. ഗോവയിൽ നടക്കുന്ന ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ വെച്ചാണ് കീരവാണി രാജമൗലി സിനിമയിലെ ഗാനങ്ങളെക്കുറിച്ച് പറഞ്ഞത്. വളരെ ഗ്രാൻഡ് ആയ ഗാനങ്ങൾ തന്നെ സിനിമയിൽ പ്രതീക്ഷിക്കാം എന്നും കീരവാണി കൂട്ടിച്ചേർത്തു. അതേസമയം, വാരാണാസിയുടെ ടൈറ്റില്‍ അനൗണ്‍സ്മെന്‍റ് വീഡിയോ ഏവരെയും അതിശയിപ്പിച്ചിരിക്കുകയാണ്. പല കാലഘട്ടങ്ങളിലും വിവിധ ഭൂഖണ്ഡങ്ങളിലുമായാണ് ചിത്രം കഥ പറയുക എന്നാണ് സൂചന.

രാമായണം പോലുള്ള പുരാണങ്ങളും വീഡിയോയില്‍ വലിയ പ്രാധാന്യത്തോടെ കടന്നുവരുന്നുണ്ട്. രാജമൗലിയുടെയും മഹേഷ് ബാബുവിന്റെയും ആരാധകര്‍ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രമാണിത്. ആര്‍ ആര്‍ ആര്‍ ന് ശേഷമുള്ള അടുത്ത രാജമൗലി ചിത്രമെന്ന രീതിയില്‍ ആഗോളതലത്തില്‍ തന്നെ സിനിമ ശ്രദ്ധിക്കപ്പെടുമെന്നാണ് പ്രതീക്ഷ. മഹേഷ് ബാബുവും ഏറെ നാളായി ഈ ചിത്രത്തിന്റെ പണിപ്പുരയിലാണ്. സിനിമയ്ക്കായി നടന്‍ നടത്തിയ ബോഡി ട്രാന്‍സ്ഫോര്‍മേഷന്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

ചിത്രത്തിന്റെ ഷൂട്ടിന്റെ ആദ്യ ഷെഡ്യൂള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു. ചിത്രത്തിന്റെ സഹനിര്‍മാതാവ് കൂടിയായ മഹേഷ് ബാബു സിനിമയ്ക്കായി പ്രതിഫലം വാങ്ങുന്നില്ലെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. രാജമൗലിയുടെ അച്ഛനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് ആണ് വാരണാസിക്ക് തിരക്കഥ ഒരുക്കുന്നത്. 2027 ഏപ്രിലിൽ സിനിമ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്.

Content Highlights: Keeravani about rajamouli film Varanasi songs

dot image
To advertise here,contact us
dot image