പ്രണയനൈരാശ്യം ഉള്ള ഒരാളുടെ മുഖമാണ് നിങ്ങൾക്കെന്ന് പറഞ്ഞു, അന്ന് കുറേ നേരം ഞാൻ കണ്ണാടി നോക്കി; ധനുഷ്

'ഇതൊരു അഭിനന്ദനമായി ഞാൻ കാണുന്നു'

പ്രണയനൈരാശ്യം ഉള്ള ഒരാളുടെ മുഖമാണ് നിങ്ങൾക്കെന്ന് പറഞ്ഞു, അന്ന് കുറേ നേരം ഞാൻ കണ്ണാടി നോക്കി; ധനുഷ്
dot image

ധനുഷ് നായകനായെത്തുന്ന ബോളിവുഡ് ചിത്രമാണ് തേരെ ഇഷ്‌ക് മേം. രാഞ്ജന, അത്രേം​ഗി റേ എന്നീ ചിത്രങ്ങൾക്ക് ശേഷം ധനുഷും ആനന്ദ് എൽ റായ്‌യും ഒന്നിക്കുന്ന ചിത്രം കൂടിയാണ് തേരെ ഇഷ്‌ക് മേം. കൃതി സനോൺ ആണ് ചിത്രത്തിൽ നായികയായെത്തുന്നത്. ആനന്ദ് എൽ റായ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശങ്കർ എന്ന കഥാപാത്രമായാണ് ധനുഷ് എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഡൽഹിയിൽ നടന്ന പ്രൊമോഷൻ ചടങ്ങിൽ ധനുഷ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

'ആനന്ദ് എന്നെ ഇത്തരം കഥാപാത്രങ്ങൾക്കാണ് വിളിക്കുന്നത്. എന്നെ എന്തിനാണ് ഇത്തരം വേഷങ്ങൾക്കായി വിളിക്കുന്നതെന്ന് ഞാൻ സംവിധായകനോട് ചോദിച്ചു. അപ്പോൾ അദ്ദേഹം എന്റെ മുഖത്തേക്ക് നോക്കി, അപ്പോൾ കൃതിയാണോ ആനന്ദാണോ എന്നെനിക്ക് കൃത്യമായി ഓർമയില്ല, പ്രണയനൈരാശ്യം ഉള്ള ഒരാളുടെ മുഖമാണ് നിങ്ങൾക്കെന്ന് എന്നോട് പറഞ്ഞു. അന്ന് വീട്ടിലെത്തിയപ്പോൾ കണ്ണാടിയിൽ പോയി എന്റെ മുഖം നോക്കി. ശരിക്കും അങ്ങനെയാണോ എന്നറിയാൻ. ഇതൊരു അഭിനന്ദനമായി ഞാൻ കാണുന്നു', ധനുഷിന്റെ വാക്കുകൾ.

ഒരു ലവ് സ്റ്റോറി ആയി പുറത്തിറങ്ങുന്ന സിനിമ ഇതിനോടകം വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്. സിനിമയുടെ ട്രെയ്‌ലർ ഇപ്പോൾ പുറത്തുവന്നു. വളരെ ഇമോഷണൽ ആയ ഒരു പ്രണയകഥയാണ് സിനിമ ചർച്ചചെയ്യുന്നത് എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ധനുഷിന്റെ ഗംഭീര പ്രകടനം തന്നെ സിനിമ ഉറപ്പനൽകുമെന്നും ട്രെയ്‌ലർ സൂചന നൽകുന്നുണ്ട്. കൃതി സനോൺ ആണ് സിനിമയിലെ നായിക. എ ആർ റഹ്മാൻ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. സിനിമയിലെ ഗാനങ്ങൾ എല്ലാം ഇപ്പോൾ തന്നെ വലിയ ഹിറ്റാണ്.

ഇഡ്ലി കടൈ ആണ് അവസാനമായി പുറത്തുവന്ന ധനുഷ് ചിത്രം. തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിലെ ഒരു ഇഡ്ലി കടയും ഒരു കുടുംബത്തിന് ആ കടയോടുള്ള സെന്റിമെൻറ്സും ഒക്കെ ചേർന്നതാണ് ഈ സിനിമയുടെ പ്രമേയം. ധനുഷിനെയും നിത്യാമേനോനെയും കൂടാതെ സത്യ രാജ്, സമുദ്രക്കനി, പാർഥിപൻ, അരുൺ വിജയ്, ശാലിനി പാണ്ഡെ , രാജ് കിരൺ , ഗീത കൈലാസം തുടങ്ങിയ വമ്പൻ താരനിര തന്നെ ഇഡ്ലി കടൈയിൽ ഒന്നിക്കുന്നു.

Content Highlights: Dhanush funny words at press meet goes viral

dot image
To advertise here,contact us
dot image