രാജാറാം മോഹൻ റോയിയെ ബ്രിട്ടീഷ് ഏജന്റെന്ന് വിളിച്ച് മധ്യപ്രദേശിലെ ബിജെപി മന്ത്രി; നാക്കുപിഴയെന്ന് വിശദീകരണം

ഇന്ദർ സിങ് പർമാറിന്‍റെ വിവാദ പരാമർശത്തിൽ കോണ്‍ഗ്രസ് വിമർശനമുന്നയിച്ചിരുന്നു

രാജാറാം മോഹൻ റോയിയെ ബ്രിട്ടീഷ് ഏജന്റെന്ന് വിളിച്ച് മധ്യപ്രദേശിലെ ബിജെപി മന്ത്രി; നാക്കുപിഴയെന്ന് വിശദീകരണം
dot image

ന്യൂഡൽഹി: സാമൂഹിക പരിഷ്‌കർത്താവ് രാജാറാം മോഹൻ റോയിയെ ബ്രിട്ടീഷ് ഏജന്റെന്ന് വിളിച്ച് അധിക്ഷേപിച്ച സംഭവത്തിൽ മാപ്പ് ചോദിച്ച് മധ്യപ്രദേശ് ബിജെപി മന്ത്രി ഇന്ദർ സിങ് പർമാർ. തന്റേത് തെറ്റായ പരാമർശമായിരുന്നുവെന്നും അതിൽ ഖേദം അറിയിക്കുന്നുവെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രിയായ ഇന്ദർ സിങ് പർമാർ പറഞ്ഞു.

രാജാറാം മോഹൻ റോയ് അറിയപ്പെടുന്ന ഒരു സാമൂഹിക പരിഷ്‌കർത്താവായിരുന്നു. അദ്ദേഹത്തെ വ്യക്തിപരമായി ബഹുമാനിക്കുന്നു. അദ്ദേഹത്തെ കുറിച്ച് നടത്തിയ പ്രസ്താവന തന്റെ നാക്കുപിഴയായിരുന്നുവെന്ന് പർമാർ വ്യക്തമാക്കി.

ബിർസ മുണ്ട ജയന്തിയുമായി ബന്ധപ്പെട്ട പരിപാടിയിൽ സംസാരിക്കവെയാണ് പർമാർ വിവാദ പരാമർശം നടത്തിയത്. ഇന്ത്യൻ സമൂഹത്തെ ജാതിയുടെ അടിസ്ഥാനത്തിൽ വിഭജിക്കാൻ 'ബ്രിട്ടീഷ് ഏജന്റ്' ആയാണ് രാജാറാം മോഹൻ റോയ് പ്രവർത്തിച്ചത് എന്നായിരുന്നു പർമാറുടെ വിവാദ പ്രസ്താവന. ഇതിനെതിരെ കോൺഗ്രസ് രംഗത്തെത്തിയിരുന്നു. ചരിത്രത്തെ കുറിച്ച് കേവല ധാരണപോലുമില്ലാതെയാണ് പർമാറിന്റെ പരാമർശമെന്നും ഇത് ലജ്ജാകരമാണെന്നും കോൺഗ്രസ് വക്താവ് ഭൂപേന്ദ്ര ഗുപ്ത പറഞ്ഞിരുന്നു.

Content Highlights: BJP Madhya Pradesh Minister Inder Singh Parmar apologises after calling Raja Ram Mohan Roy a 'British Agent'

dot image
To advertise here,contact us
dot image