സ്ത്രീകളുടെയും കുട്ടികളുടെയും സ്വകാര്യ ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തി; പ്രതി പിടിയില്‍

വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ഇയാളെ പിടികൂടിയത്

സ്ത്രീകളുടെയും കുട്ടികളുടെയും സ്വകാര്യ ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തി; പ്രതി പിടിയില്‍
dot image

മലപ്പുറം: സ്ത്രീകളുടെയും കുട്ടികളുടെയും സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രതി പിടിയില്‍. പരിയാപുരം എളാപ്പാടി ആലുങ്ങല്‍ വീട്ടില്‍ അബ്ദുല്‍ കാദര്‍(41) ആണ് താനൂര്‍ പൊലീസിന്റെ പിടിയിലായത്. വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ഇയാളെ പിടികൂടിയത്.

താനൂര്‍ ഇന്‍സ്പെക്ടര്‍ കെ ടി ബിജിത്ത്, സബ് ഇന്‍സ്പെക്ടര്‍ എന്‍ ആര്‍ സുജിത്, സിപിഒമാരായ അനില്‍കുമാര്‍, മുസ്തഫ എന്നിവരടങ്ങിയ പൊലീസ് സംഘം കരിപ്പൂര്‍ വിമാനത്താവള പരിസരത്തുവെച്ചാണ് ഇയാളെ പിടികൂടിത്.

പ്രതിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ രഹസ്യമായി പകര്‍ത്തിയ സ്ത്രീകളുടെ കുളിമുറി ദൃശ്യങ്ങളടക്കം നിരവധി വീഡിയോകള്‍ കണ്ടെത്തി. ഇയാള്‍ ദൃശ്യങ്ങള്‍ പണത്തിനായി വില്‍ക്കുന്നുണ്ടോയെന്നും പൊലീസ് അന്വേഷിക്കും.

Content Highlights: Man arrested in Tanur for secretly filming women and children video

dot image
To advertise here,contact us
dot image