

എറണാകുളം: ആലുവയിൽ ട്രെയിനിനും ട്രാക്കിനും ഇടയിൽ വീണ യുവാവിന് ഗുരുതര പരിക്ക്. യുവാവിന്റെ കാൽ അറ്റുപോയി. ഇന്ന് രാത്രി 8.30 ഓടെയായിരുന്നു അപകടം. ഗുരുവായൂർ പാസഞ്ചർ ട്രെയിനിൽ കയറുന്നതിനിടെയാണ് യുവാവിന് പരിക്കേറ്റത്. റെയിൽവെ പൊലീസും യാത്രക്കാരും ചേർന്ന് ഇയാളെ ആശുപത്രിയിൽ എത്തിച്ചു.
Content Highlights: man injured after falling between a train and the tracks in Aluva