

റാഞ്ചി: കാമുകിക്കൊപ്പം കണ്ട സർക്കാർ ഉദ്യോഗസ്ഥനെ ക്വാർട്ടേഴ്സിൽ പൂട്ടിയിട്ട ഭാര്യയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ. ജാർഖണ്ഡിലെ ഗർവ ജില്ലയിലാണ് സംഭവം. മഴിയവാൻ സർക്കിൾ ഓഫീസർ പ്രമോദ് കുമാറിനെയാണ് കഴിഞ്ഞ ദിവസം ഭാര്യ ഡോ. ശ്യാമ റാണി പൂട്ടിയിട്ടത്. തന്നെ തുറന്നുവിടണമെന്ന് വീട്ടിനുള്ളിൽ നിന്ന് ഉദ്യോഗസ്ഥൻ ഭാര്യയോട് അപേക്ഷിക്കുന്നത് വീഡിയോയിൽ കാണാം.
ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് ശ്യാമയ്ക്ക് നേരത്തെ സംശയമുണ്ടായിരുന്നു. ഇതിൻറെ ഭാഗമായാണ് നവംബർ ഒന്നിന് പുലർച്ചെ നാലരയോടെ ശ്യാമ റാണി ക്വാർട്ടേഴ്സിലെത്തിയത്. അപ്പോഴാണ് മറ്റൊരു യുവതിക്കൊപ്പം ഇയാളെ കണ്ടെത്തുന്നത്. പിന്നാലെ ബഹളമായി. പ്രദേശത്ത് സംഘർഷാവസ്ഥയുണ്ടെന്ന റിപ്പോർട്ടിനെത്തുടർന്ന് മഴിയവാൻ പൊലീസ് സ്ഥലത്തെത്തി.
ഇതിനിടെ പ്രമോദ് മേൽക്കൂരയിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ നിസാര പരിക്കേറ്റു. വീടിനുള്ളിൽ കണ്ടെത്തിയ സ്ത്രീയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭർത്താവിന്റെ ഈ ബന്ധത്തെക്കുറിച്ച് വളരെക്കാലമായി തനിക്ക് സംശയമുണ്ടായിരുന്നുവെന്ന് ശ്യാമ റാണി മാധ്യമങ്ങളോട് പറഞ്ഞു. നിയമനടപടി സ്വീകരിക്കുമെന്നും അവർ പറഞ്ഞു.
झारखंड के गढ़वा जिले से एक सनसनीखेज मामला आया है जहां गढ़वा जिले के #मझिगांव अंचल के #अंचल_अधिकारी/CO को उनकी पत्नी ने प्रेमिका के साथ रंगे हाथ पकड़ा ज्ञात है कि सीओ की धर्मपत्नी बिहार के #पूर्व_सांसद की पुत्री है कृपया सीओ साहब को जल्द सस्पेंड करें@HemantSorenJMM @JharkhandCMO… pic.twitter.com/6Y362kS9xw
— JLKMRANCHI (@Jlkmranchi) November 1, 2025
Content Highlights: senior administrative officer caught by his wife with another woman inside his official residence