ഒമാനിലെ മുസന്ദം ഗവർണറേറ്റിൽ ശക്തമായ ഭൂചലനം; പ്രകമ്പനം യുഎഇയുടെ വിവിധ ഭാഗങ്ങളിലും അനുഭവപ്പെട്ടു

ഇന്ന് വൈകുന്നരം 4.40-നാണ് ഭൂചലനം ഉണ്ടായത്

ഒമാനിലെ മുസന്ദം ഗവർണറേറ്റിൽ ശക്തമായ ഭൂചലനം; പ്രകമ്പനം യുഎഇയുടെ വിവിധ ഭാഗങ്ങളിലും അനുഭവപ്പെട്ടു
dot image

ഒമാന്റെ മുസന്ദം ഗവർണറേറ്റിന്റെ തെക്ക് ഭാഗത്ത് ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്‌കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം യുഎഇയുടെ വിവിധ ഭാഗങ്ങളിലും അനുഭവപ്പെട്ടു. ദേശീയ കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നത് അനുസരിച്ച് ഇന്ന് വൈകുന്നരം 4.40-നാണ് ഭൂചലനം ഉണ്ടായത്.

യുഎഇയിലെ പല പ്രദേശങ്ങളിലെ താമസക്കാർക്കും നേരിയ പ്രകമ്പനം അനുഭവപ്പെട്ടെങ്കിലും
കാര്യമായ നാശനഷ്ടങ്ങളോ മറ്റ് പ്രത്യാഘാതങ്ങളോ ഉണ്ടായിട്ടില്ല. ലോകത്തിലെ ഏറ്റവും സജീവമായ ഭൂകമ്പ മേഖലകളിൽ ഒന്നാണ് ഇറാനിലൂടെയും ഇറാഖിലൂടെയും വ്യാപിച്ചുകിടക്കുന്ന സാഗ്രോസ് പർവതനിരകൾ. ഇവിടെ ഉണ്ടാകുന്ന ശക്തമായ ഭൂചലനങ്ങളുടെ പ്രകമ്പനങ്ങൾ നൂറുകണക്കിന് കിലോമീറ്റർ അകലെയാണെങ്കിൽ പോലും യുഎഇയുടെ വടക്കൻ എമിറേറ്റുകളിൽ അനുഭവപ്പെടാറുണ്ട്.

Content Highlights: Magnitude 4.6 earthquake hits Musandam

dot image
To advertise here,contact us
dot image