ബാഹുബലി 2 കൊണ്ട് കഥ അവസാനിച്ചെന്ന് കരുതിയോ?; അതിലും കൂടിയ ഐറ്റവുമായി രാജമൗലി എത്തുന്നു; അതും 3Dയിൽ!

127 കോടിയോളം മുതൽമുടക്കിൽ നിർമിച്ചിരിക്കുന്ന ഈ സിനിമയുടെ സംവിധായകൻ ഇഷാൻ ശുക്ലയാണ്

ബാഹുബലി 2 കൊണ്ട് കഥ അവസാനിച്ചെന്ന് കരുതിയോ?; അതിലും കൂടിയ ഐറ്റവുമായി രാജമൗലി എത്തുന്നു; അതും 3Dയിൽ!
dot image

ഇന്ത്യൻ സിനിമയിലെ റെക്കോർഡുകൾ എല്ലാം തിരുത്തിക്കുറിച്ച സിനിമയാണ് ബാഹുബലി. പ്രഭാസിനെ നായകനാക്കി എസ് എസ് രാജമൗലി ഒരുക്കിയ ചിത്രം എല്ലാ ഭാഷയിലും റെക്കോർഡ് വിജയമാണ് സ്വന്തമാക്കിയത്. ചിത്രത്തിന്റെ മൂന്നാം ഭാഗത്തിനെക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ ഇടക്കിടെ ഉയർന്ന് കേൾക്കാറുണ്ട്. സിനിമയുടെ രണ്ട് ഭാഗങ്ങളെയും സംയോജിപ്പിച്ച് ബാഹുബലി ദി എപ്പിക്ക് എന്ന പേരിൽ ഒരു പുതിയ വേർഷൻ ഇപ്പോൾ പുറത്തിറങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ ബാഹുബലിയുടെ അടുത്ത ഭാഗം പുറത്തിറങ്ങാൻ പോകുകയാണ്.

'ബാഹുബലി ദി എറ്റേർണൽ വാർ' എന്ന അനിമേഷൻ സിനിമയാണ് ബാഹുബലിയുടെ തുടർച്ചയായി ഇനി പുറത്തിറങ്ങാൻ പോകുന്നത്. സിനിമയുടെ ടീസർ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. മഹേന്ദ്ര ബാഹുബലിയുടെ മരണശേഷമുള്ള കഥയാണ് ഈ അനിമേഷൻ ചിത്രം പറയുന്നത്. 127 കോടിയോളം മുതൽമുടക്കിൽ നിർമിച്ചിരിക്കുന്ന ഈ സിനിമയുടെ സംവിധായകൻ ഇഷാൻ ശുക്ലയാണ്. ബാഹുബലിയുടെ സൃഷ്ടാവായ എസ്എസ് രാജമൗലിയാണ് ഈ സിനിമ പ്രെസെന്റ് ചെയ്യുന്നത്. ഈ അനിമേഷൻ ചിത്രം 3D യിലാണ് പുറത്തിറങ്ങാൻ പോകുന്നത്. 2027 ൽ ഈ ചിത്രം പുറത്തിറങ്ങും. ഇഷാൻ ശുക്ലയും സൗമ്യ ശർമ്മയും ചേർന്നാണ് സിനിമയുടെ കഥ ഒരുക്കുന്നത്. ഷോബു യാർലഗദ്ദ, പ്രസാദ് ദേവിനേനി ചേർന്നാണ് നിർമാണം.

അതേസമയം, മികച്ച പ്രതികരണമാണ് ബാഹുബലി ദി എപ്പിക്കിന് ലഭിക്കുന്നത്. 3 മണിക്കൂർ 45 മിനിറ്റ് ദൈർഘ്യമുള്ള പതിപ്പാണ് പുറത്തിറങ്ങിയത്. ഇതിൽ ആദ്യ പകുതി ഒരു മണിക്കൂർ 42 മിനിറ്റും രണ്ടാം പകുതി രണ്ട് മണിക്കൂർ എട്ട് മിനിറ്റുമാണ് നീളം. ആദ്യ പകുതിയിൽ ബാഹുബലി ഒന്നാം ഭാഗവും രണ്ടാം പകുതിയിൽ സിനിമയുടെ രണ്ടാം ഭാഗവുമാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഇതുവരെ 40 കോടിയാണ് സിനിമയുടെ കളക്ഷൻ. ഇന്ത്യയിൽ ഒരു റീ റിലീസ് സിനിമ നേടുന്ന ഏറ്റവും വലിയ കളക്ഷൻ ആണിത്.

റിലീസ് സമയത്ത് ലോകമെമ്പാടും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ ഇന്ത്യൻ ചിത്രമായി ബാഹുബലി മാറിയിരുന്നു. ബാഹുബലി : ദ ബിഗിനിങ് ബോക്സ്ഓഫീസിൽ ₹650 കോടി രൂപ നേടിയിരുന്നു. 2017 ൽ പുറത്തിറങ്ങിയ ബാഹുബലിയുടെ രണ്ടാം ഭാഗം 562 കോടിയാണ് ബോക്സോഫീസിൽ നിന്ന് നേടിയത്. ബാഹുബലിയുടെ കഥ എഴുതിയത് എസ്.എസ്. രാജമൗലിയുടെ പിതാവ് വി. വിജയേന്ദ്ര പ്രസാദ് ആണ്. ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍ എം എം കീരവാണിയാണ്.

Content Highlights: Bahubali new movie teaser out now

dot image
To advertise here,contact us
dot image