ഓപ്പറേഷൻ സൈ ഹണ്ട്; പിടിയിലായ എംഎസ്എഫ് പ്രവർത്തകൻ തന്റെ പിഎ ആണെന്ന ആരോപണം തള്ളി ഹാരിസ് ബീരാൻ എംപി

മാവിൻചുവട് ചെരുംമൂടൻ വീട്ടിൽ ഹസൻ അനസി(25)നെ പെരുമ്പാവൂർ പൊലീസാണ് പിടികൂടിയത്

ഓപ്പറേഷൻ സൈ ഹണ്ട്; പിടിയിലായ എംഎസ്എഫ് പ്രവർത്തകൻ തന്റെ പിഎ ആണെന്ന ആരോപണം തള്ളി ഹാരിസ് ബീരാൻ എംപി
dot image

തൃശൂ‍‍ർ: ഓപ്പറേഷൻ സൈ ഹണ്ടിലൂടെ അറസ്റ്റിലായ എംഎസ്എഫ് പ്രവർത്തകൻ വാഴക്കുളം സ്വദേശി ഹസൻ അനസ് തന്റെ പിഎ ആണെന്ന ആരോപണം തള്ളി ഹാരിസ് ബീരാൻ എംപിയുടെ ഓഫീസ്. പഠന കാലത്ത് എംപി ഓഫീസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നുവെങ്കിലും പിഎ ആയി പദവി നൽകിയിരുന്നില്ലെന്ന് എംപിയുടെ ഓഫീസ് അറിയിച്ചു.

മാവിൻചുവട് ചെരുംമൂടൻ വീട്ടിൽ ഹസൻ അനസി(25)നെ പെരുമ്പാവൂർ പൊലീസാണ് പിടികൂടിയത്. എംഎസ്എഫ് ജില്ലാ സെക്രട്ടറി കൂടിയാണ്‌ ഹസൻ അനസ്‌. ഇയാളുടെ അക്കൗണ്ടിലേക്ക് 1.70 ലക്ഷം രൂപ എത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ഉത്തർപ്രദേശ് സ്വദേശിയുടെ അക്കൗണ്ടിൽ നിന്നാണ് ഇത്രയും രൂപ വന്നിട്ടുള്ളത്.

അക്ക‍ൗണ്ട്‌ വഴി ചെക്ക് ഉപയോഗിച്ചും അല്ലാതെയും പണം പിൻവലിച്ച് സൈബർ തട്ടിപ്പ് നടത്തിയതായാണ് പൊലീസ് പറയുന്നത്. സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിനും രാജ്യവ്യാപകമായി തട്ടിപ്പ്‌ നടത്തിയവരെ കണ്ടെത്തുന്നതിനും ഇരകൾക്ക്‌ നഷ്ടപ്പെട്ട പണം കണ്ടെത്തി നിയമനടപടികൾ ദ്രുതഗതിയിലാക്കുന്നതിനുമായി കേരള പൊലീസ്‌ നടപ്പാക്കിയ പദ്ധതിയാണ്‌ ഓപ്പറേഷൻ സൈ ഹണ്ട്‌.

Content Highlights: Harris Beeran MP's office denied allegations that Hasan Anas who arrested through Operation Cy Hunt is his PA

dot image
To advertise here,contact us
dot image