
മരണത്തിന് മണിക്കൂറുകൾക്ക് മുന്നേ ദീപാവലി ആശംസകൾ നടൻ പങ്കുവെച്ചിരുന്നു
മുതിർന്ന ബോളിവുഡ് നടൻ ഗോവർദ്ധൻ അസ്രാണി (84) അന്തരിച്ചു. ഷോലെ , ഭൂൽ ഭുലയ്യ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ ഹാസ്യനടൻ വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘനാളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് വൈകിട്ട് 4 മണിയോടെയാണ് അന്ത്യം സംഭവിച്ചത്. മരണത്തിന് മണിക്കൂറുകൾക്ക് മുൻപ് അസ്രാണി സോഷ്യൽ മീഡിയയിൽ ദീപാവലി ആശംസകൾ പങ്കുവെച്ചിരുന്നു.
400-ലധികം ഹിന്ദി, ഗുജറാത്തി സിനിമകളിൽ അസ്രാണി അഭിനയിച്ചിട്ടുണ്ട്. ഷോലെയിലെ ജയിലർ എന്ന കഥാപാത്രത്തിലൂടെയാണ് അസ്രാണി ശ്രദ്ധനേടുന്നത്. ധമാൽ, ബണ്ടി ഔർ ബാബ്ലി 2, ഓൾ ദി ബെസ്റ്റ്, വെൽക്കം തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട് ഗോവർദ്ധൻ അസ്രാണി.
Content Highlights: bollywood actor Govardhan Asrani passed away