കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പങ്കെടുത്ത പരിപാടിയിൽ തിക്കും തിരക്കും; പത്ത് പേർക്ക് പരിക്ക്

ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂര്‍ താലൂക്ക് സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയിലായിരുന്നു അപകടം

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പങ്കെടുത്ത പരിപാടിയിൽ തിക്കും തിരക്കും; പത്ത് പേർക്ക് പരിക്ക്
dot image

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പങ്കെടുത്ത പരിപാടിയില്‍ തിക്കിലും തിരക്കിലും പെട്ട് 13 പേര്‍ക്ക് പരിക്ക്. ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂര്‍ താലൂക്ക് സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയിലായിരുന്നു അപകടം. ആരുടെയും പരിക്കുകള്‍ ഗുരുതരമല്ലെന്ന് അധികൃതര്‍ അറിയിച്ചു.

റായി എസ്റ്റേറ്റ് എജ്യൂക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിച്ച 'അശോക ജന മന 2025' എന്ന പരിപാടിക്കിടെയാണ് അപകടം നടന്നത്. ഉച്ചയ്ക്ക് 12 മണിയോടെ മുഖ്യമന്ത്രി ഉദ്ഘാടനത്തിന് എത്തുമെന്ന് അറിയിച്ചെങ്കിലും ഒരു മണിക്കൂര്‍ വൈകിയാണ് അദ്ദേഹം സ്ഥലത്ത് എത്തിയത്. ഇതിന് ശേഷം വൈകിട്ട് മൂന്ന് മണിയോടെ പരിപാടി അവസാനിച്ചു. ഏകദേശം ഒരു ലക്ഷത്തോളം ആളുകളായിരുന്നു പരിപാടിയില്‍ പങ്കെടുത്തത്.

വസ്ത്രങ്ങളും ഭക്ഷണവും വിതരണം ചെയ്യുന്ന ഭാഗത്താണ് ആളുകള്‍ തിക്കും തിരക്കുമുണ്ടാക്കിയത്. ഇതേ തുടര്‍ന്ന് പലര്‍ക്കും തളര്‍ച്ചയും നിര്‍ജലീകരണവും അനുഭവപ്പെട്ടു. ഇതുവരെ ആളപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പരിക്കേറ്റ 13 പേരും നിലവില്‍ ചികിത്സയില്‍ കഴിയുകയാണ്.

Content Highlight; 13 Fall Ill from Fatigue During CM Siddaramaiah’s Public Event

dot image
To advertise here,contact us
dot image