
ന്യൂഡല്‍ഹി: കുട്ടികളില്ലാത്ത മുസ്ലിം വിധവയ്ക്ക് ഭര്‍ത്താവിന്റെ നാലിലൊന്ന് സ്വത്തിനേ അര്‍ഹതയുള്ളൂ എന്ന വിധി പുറപ്പെടുവിച്ച് സുപ്രീംകോടതി. ജസ്റ്റിസ് സഞ്ജയ് കരോള്‍ അധ്യക്ഷനായ ബെഞ്ചാന്റെതാണ് വിധി. ഭര്‍ത്താവിന്റെ സ്വത്തില്‍ നാലില്‍ മൂന്ന് ഭാഗവും വേണമെന്ന ആവശ്യം തള്ളിയ ബോംബെ ഹൈക്കോടതി വിധിയെ ശരിവച്ചാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്.
മഹാരാഷ്ട്രയിലെ ചാന്ദ് ഖാന്റെ വിധവയായ സൊര്‍ബീ എന്ന വ്യക്തി നല്‍കിയ അപ്പീലിലാണ് സുപ്രീംകോടതി വിധി. അതേസമയം, ചാന്ദ് ഖാന്‍ ജീവിച്ചിരിക്കേ സ്വത്തില്‍ ഒരു ഭാഗം വില്‍ക്കാന്‍ കരാറുണ്ടായിരുന്നത് കൊണ്ട് ചാന്ദ് ഖാന്റെ വിധവയായ സൊര്‍ബീയ്ക്ക് സ്വത്തില്‍ അവകാശമില്ലെന്ന വാദം സുപ്രീംകോടതി തള്ളി. വില്‍ക്കാന്‍ കരാറുണ്ടാക്കി എന്നതിനാല്‍ ആ സ്വത്തില്‍ അവകാശം ഇല്ലാതാവില്ലെന്നാണ് കോടതി പറഞ്ഞത്.
Content Highlights: Supreme Court rules that Muslim widow is entitled to only one-fourth of her husband's property