കര്‍ണാടകയില്‍ കര്‍ഷകന് നേരെ കടുവയുടെ ആക്രമണം; ഗുരുതരമായി പരിക്കേറ്റയാള്‍ ചികിത്സയില്‍

പടകലപുര ഗ്രാമത്തിലെ മഹാദേവിനാണ് കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റത്

കര്‍ണാടകയില്‍ കര്‍ഷകന് നേരെ കടുവയുടെ ആക്രമണം; ഗുരുതരമായി പരിക്കേറ്റയാള്‍ ചികിത്സയില്‍
dot image

ബെംഗളൂരു: വയലില്‍ കൃഷി ചെയ്യുന്നതിനിടെ കര്‍ഷകന് നേരെ കടുവയുടെ ആക്രമണം. കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടിലാണ് സംഭവം. പടകലപുര ഗ്രാമത്തിലെ കൃഷിക്കാരന്‍ മഹാദേവിനാണ് കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റത്.

കൃഷി ചെയ്യുന്നതിനിടെ മഹാദേവിന്റെ അടുത്തേക്ക് പാഞ്ഞടുത്ത കടുവ, അക്രമിച്ച ശേഷം ഓടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ആക്രമണത്തില്‍ മുഖത്ത് ഗുരുതരമായി പരിക്കേറ്റ മഹാദേവിനെ മെഡിക്കല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Content Highlights: Tiger attacks farmer while farming

dot image
To advertise here,contact us
dot image