'മുഖ്യമന്ത്രിയുടെ മകന് ഇഡി സമൻസ് അയച്ചതിലെ ദുരൂഹത നീക്കണം': സണ്ണി ജോസഫ്

ഷാഫി പറമ്പില്‍ എംപിയെ പൊലീസ് മനപൂര്‍വം ആക്രമിച്ച് പരുക്കേല്‍പ്പിച്ച നടപടി പ്രതിഷേധാര്‍ഹമാണെന്നും കെപിസിസി പ്രസിഡന്റ്

'മുഖ്യമന്ത്രിയുടെ മകന് ഇഡി സമൻസ് അയച്ചതിലെ ദുരൂഹത നീക്കണം': സണ്ണി ജോസഫ്
dot image

മുഖ്യമന്ത്രിയുടെ മകന്‍ വിവേക് കിരണിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമന്‍സ് അയച്ചതുമായി ബന്ധപ്പെട്ട കേസിലെ ദുരൂഹത നീക്കണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. 'സമന്‍സിനെ തുടര്‍ന്ന് വിവേക് ഹാജരായോ, അറസ്റ്റ് ചെയ്തിട്ടുണ്ടോ എന്നീ വിവരങ്ങള്‍ ഇഡി അധികൃതര്‍ വ്യക്തമാക്കണം.' ഈ കേസ് ഇല്ലാതാക്കാന്‍ വേണ്ടിയാണ് മുഖ്യമന്ത്രി ബിജെപിയുമായി ഒത്തുകളിക്കുന്നതെന്നും സണ്ണി ജോസഫ് ആരോപിച്ചു. ദുബായില്‍ വാര്‍ത്താ സമ്മേളനത്തിലായിരുന്നു സണ്ണി ജോസഫിന്റെ വാക്കുകൾ.

പേരമ്പ്രയിൽ കോൺ​ഗ്രസ് നേതാവ് ഷാഫി പറമ്പില്‍ എംപിയെ പൊലീസ് മനപൂര്‍വം ആക്രമിച്ച് പരുക്കേല്‍പ്പിച്ച നടപടി പ്രതിഷേധാര്‍ഹമാണെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു. 'ഷാഫി പറമ്പില്‍ സിപിഎമ്മിന് തലവേദന സൃഷ്ടിക്കുന്ന സാഹചര്യത്തില്‍, അദ്ദേഹത്തെ രാഷ്ട്രീയമായും കായികമായും ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. സിപിഎം ഭീഷണിക്ക് വഴങ്ങില്ല.' ജനങ്ങളുടെ പിന്തുണയിൽ സിപിഎമ്മിനെ പൊരുതി തോൽപ്പിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ ‌ഹൈക്കോടതി നിയന്ത്രണത്തിൽ കേന്ദ്ര ഏജൻസി അന്വേഷണം ആവശ്യമെന്നും കെപിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടു. ക്ഷേത്രങ്ങളിൽ പൊതുവിൽ ഓഡിറ്റിംഗ് വേണം. ആരോപണം ഉയർന്ന പ്രധാന സ്ഥലങ്ങളിൽ അന്വേഷണം വേണമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

Content Highlights: Sunny Joseph demands to Investigate ED Summons for CM's Son Vivek Kiran

dot image
To advertise here,contact us
dot image