ലോക അട്ടിമറി; ടി20 യിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് നമീബിയ

ഏക ടി 20 മത്സരത്തിൽ നാല് വിക്കറ്റിനാണ് നമീബിയ ജയിച്ചത്.

ലോക അട്ടിമറി; ടി20 യിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് നമീബിയ
dot image

ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിനെ ഞെട്ടിച്ച് നമീബിയയുടെ അട്ടിമറി ജയം. ഏക ടി 20 മത്സരത്തിൽ നാല് വിക്കറ്റിനാണ് നമീബിയ ജയിച്ചത്.

പ്രോട്ടീസ് 20 ഓവറിൽ ഉയർത്തിയ 135 റൺസ് വിജയലക്ഷ്യം ആറ് വിക്കറ്റ് നഷ്ടത്തിൽ നമീബിയ മറികടന്നു. അവസാന പന്തിലായിരുന്നു ജയം.

വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ ക്വിന്റണ്‍ ഡി കോക്ക് അടക്കമുള്ള താരങ്ങള്‍ നിരാശപ്പെടുത്തിയപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെടുക്കാനാണ് സാധിച്ചത്.

31 റണ്‍സ് നേടിയ ജേസണ്‍ സ്മിത്താണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. റൂബന്‍ ട്രംപല്‍മാന്‍ നമീബിയക്ക് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി. മാക്‌സ് ഹീങ്കോ രണ്ടും വിക്കറ്റും നേടി.

23 പന്തില്‍ 30 റണ്‍സുമായി പുറത്താവാതെ നിന്ന സെയ്ന്‍ ഗ്രീനാണ് നമീബിയയെ വിജയത്തിലേക്ക് നയിച്ചത്. 21 റണ്‍സെടുത്ത ക്യാപ്റ്റന്‍ ജെര്‍ഹാര്‍ഡ് ഇറാസ്മസും നമീബിയക്ക് വേണ്ടി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ദക്ഷിണാഫ്രിക്കയ്ക്ക വേണ്ടി നന്ദ്രേ ബര്‍ഗര്‍, ആന്‍ഡിലെ സിംലെയ്ന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Content Highlights: namibia beat south africa in t20 cricket

dot image
To advertise here,contact us
dot image