'ഐ ലവ് മുഹമ്മദ്', 'ഐ ലവ് മഹാദേവ്'; വാട്‌സ്ആപ്പ് സ്റ്റാറ്റസിന് പിന്നാലെ ഗുജറാത്തിൽ സംഘർഷം, 60 ഓളം പേർ അറസ്റ്റിൽ

ഇരു വിഭാഗങ്ങളിലുംപെട്ട 200ലധികം പേര്‍ പരസ്പരം കല്ലെറിയുകയും കാറുകളും കടകളും കത്തിക്കുകയുമായിരുന്നു

'ഐ ലവ് മുഹമ്മദ്', 'ഐ ലവ് മഹാദേവ്'; വാട്‌സ്ആപ്പ് സ്റ്റാറ്റസിന് പിന്നാലെ ഗുജറാത്തിൽ സംഘർഷം, 60 ഓളം പേർ അറസ്റ്റിൽ
dot image

ഗാന്ധിനഗര്‍: ഗുജറാത്തിലെ ഗാന്ധിനഗറില്‍ വാട്‌സ്ആപ്പ് സ്റ്റാറ്റസിനെ തുടര്‍ന്ന് സംഘര്‍ഷം. 'ഐ ലവ് മുഹമ്മദ്', 'ഐ ലവ് മഹാദേവ്' എന്ന വാട്‌സ്ആപ്പ് സ്റ്റാറ്റസുകളെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായതെന്ന് പൊലീസ് അറിയിച്ചു. ബുധനാഴ്ച രാത്രി നടന്ന സംഘര്‍ഷത്തില്‍ 60ഓളം പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഗാന്ധിനഗറിലെ ദെഹ്ഗാം താലൂക്കിലെ ബഹിയാല്‍ ഗ്രാമത്തിലാണ് സംഭവം. ഇരു വിഭാഗങ്ങളിലും പെട്ട 200ലധികം പേര്‍ പരസ്പരം കല്ലെറിയുകയും കാറുകളും കടകളും കത്തിക്കുകയുമായിരുന്നു. സോഷ്യല്‍ മീഡിയ ട്രെന്‍ഡായ 'ഐ ലവ് മുഹമ്മദ്', 'ഐ ലവ് മഹാദേവ്' എന്ന വാട്‌സ്ആപ്പ് സ്റ്റാറ്റസ് ഹിന്ദു യുവാവ് പങ്കുവെച്ചത് ന്യൂനപക്ഷങ്ങളില്‍ പ്രകോപനമുണ്ടാക്കുകയും ആക്രമിക്കുകയുമായിരുന്നെന്ന് അഡീഷണല്‍ പൊലീസ് സൂപ്രണ്ട് ആയുഷ് ജെയ്ന്‍ പറഞ്ഞു.

സ്റ്റാറ്റസ് ഇട്ടയാളുടെ അടച്ച കടയുടെ ഷട്ടര്‍ ആള്‍ക്കൂട്ടം വന്ന് ആക്രമിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും നിലവില്‍ സാഹചര്യം നിയന്ത്രണവിധേയമാണെന്നും അദ്ദേഹം പറഞ്ഞു. സംഘര്‍ഷത്തില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോയെന്ന് വ്യക്തമല്ലെന്നും ആയുഷ് ജെയ്ന്‍ പറഞ്ഞു.

Content Highlights: Communal clash at Gujarat after WhatsApp Status

dot image
To advertise here,contact us
dot image