
മുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ ഭാര്യയെ ഫോണിൽ വിളിച്ച് പറഞ്ഞ ശേഷം 44കാരൻ ജീവനൊടുക്കി. ബദ്‌ലാപൂർ നിവാസിയായ ധനാജി രഘുനാഥ് ഷിൻഡെയാണ് പുഴയിൽ ചാടി ആത്മഹത്യ ചെയ്തത്. വെള്ള ഷർട്ടും കറുത്ത ട്രൗസറും ധരിച്ച ഒരാൾ ഗാന്ധാരി പാലത്തിൽ നിന്ന് ചാടുന്നത് കണ്ടതായി മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ള ദൃക്‌സാക്ഷികൾ പൊലീസിനോട് പറഞ്ഞു.
ആത്മഹത്യ ചെയ്യുന്നുവെന്ന് ഭാര്യയെ വിളിച്ചറിയിച്ചതിന് ശേഷമാണ് ഇയാൾ ആത്മഹത്യ ചെയ്തത്. കുട്ടികളെ നോക്കണമെന്ന് ആവശ്യപ്പെട്ട ശേഷം ഫോൺ സ്വിച്ച് ഓഫ് ചെയ്തുവെന്നും പദ്ഗ പൊലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ഉടൻ തന്നെ ഭാര്യ പൊലീസിനെ സമീപിച്ച് തന്റെ ഭർത്താവിനെ കാണാനില്ലെന്ന് പരാതി നൽകി. വിവരമറിഞ്ഞ് പൊലീസും അഗ്നിശമന സേനാംഗങ്ങളും മത്സ്യത്തൊഴിലാളികളും നദിയിൽ തെരച്ചിൽ നടത്തി.
രണ്ട് ദിവസത്തെ തെരച്ചിലിനുശേഷം ഞായറാഴ്ച ഷിൻഡെയുടെ മൃതദേഹം നദീതീരത്തിന് സമീപം കണ്ടെത്തി. സെപ്റ്റംബർ 19 ന് രാത്രി 10.30 ഓടെയാണ് സംഭവം നടന്നതെന്നും രണ്ട് ദിവസത്തിന് ശേഷം വ്യാഴാഴ്ചയാണ് മൃതദേഹം കണ്ടെത്തിയതെന്നും പൊലീസ് വ്യക്തമാക്കി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
Content Highlights: man dies after jumping into river in kalyan